ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ കാണാൻ സാധിക്കുന്ന ഒന്നാണ് ഫ്രിഡ്ജ്. ആദ്യ കാലഘട്ടങ്ങളിൽ ഇത് പൊതുവേ കുറവാണ് ഉപയോഗിച്ചിരുന്നതെങ്കിലും ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക വീടുകളിലും ഇതിന്റെ സാന്നിധ്യം കാണാവുന്നതാണ്. ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഫ്രിഡ്ജ് ഓരോരുത്തരും ഉപയോഗിക്കുന്നത്.
അത്തരത്തിൽ ഫ്രിഡ്ജ് ഉപയോഗിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന ചില ട്രിക്കുകൾ ആണ് ഇതിൽ കാണുന്നത്. വളരെയധികം ഉപകാരപ്രദമായിട്ടുള്ള ടിപ്സുകളാണ് ഇവ. ഇതിൽ ഏറ്റവും ആദ്യത്തെ ഫ്രിഡ്ജിൽ നിന്നുള്ള ദുർഗന്ധം ഇല്ലാതാക്കുന്ന ടിപ്സുകളാണ്. പല തരത്തിലുള്ള ഭക്തപദാർത്ഥങ്ങൾ ഫ്രിഡ്ജിൽ കേടാകാതിരിക്കാൻ സൂക്ഷിക്കുന്നത് വഴി അതിൽ നിന്ന് പലപ്പോഴും ദുർഗന്ധം ഉണ്ടാകാറുണ്ട്.
അത്തരത്തിൽ ഫ്രിഡ്ജിൽ നിന്നുണ്ടാകുന്ന മണം പൂർണമായും ഒഴിവാക്കുന്നതിനുവേണ്ടി നമുക്ക് ഒരു ചെറുനാരങ്ങയുടെ കഷണം മുറിച്ച് അതിൽ തുറന്നു വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അതിലെ എല്ലാ ദുർഗന്ധവും പെട്ടെന്ന് തന്നെ ഇല്ലാതായി തീരും. അതുപോലെ തന്നെ അതിലെ ബാഡ്മിൻ ഇല്ലാതാക്കാൻ നമുക്ക് ഒരു പാത്രത്തിൽ കാപ്പിപ്പൊടി ഇട്ടുവച്ച് അത് തുറന്നു വച്ച് കൊടുക്കാവുന്നതാണ്.
അതുപോലെ തന്നെ ഒരു പാത്രത്തിൽ സോഡാപ്പൊടി എടുത്ത് ഒരു പ്ലാസ്റ്റിക് പേപ്പർ കൊണ്ട് പൊതിഞ്ഞ് ആ പേപ്പറിൽ ഒന്ന് രണ്ട് ഹോൾ ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ഫ്രിഡ്ജിലെ മണം എല്ലാം പോയി കിട്ടും. അതുപോലെതന്നെ ഫ്രിഡ്ജ് എപ്പോഴും വൃത്തിയായിരിക്കാനും ഫ്രിഡ്ജിൽ ഭക്ഷ്യ സാധനങ്ങൾ പോകാതിരിക്കുന്നതിനുവേണ്ടി ഫ്രിഡ്ജിലെ തട്ടുകൾക്ക് മുകളിൽ പ്ലാസ്റ്റിക് കവറോ പ്ലാസ്റ്റിക് ഷീറ്റുകളോ വിരിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കറികളും മറ്റ് സാധനങ്ങളും അതിന്റെ തട്ടിൽ വീഴാതെ പ്ലാസ്റ്റിക് ഷീറ്റിൽ വീണു കൊള്ളും. തുടർന്ന് വീഡിയോ കാണുക.