എത്ര കരിപിടിച്ച ചീനച്ചട്ടിയും ഇനി പുതു പുത്തൻ ആക്കി മാറ്റാം..!! ഈശ്വരാ ഇത്ര എളുപ്പമായിരുന്നോ…

നമ്മുടെ വീട്ടിലെ ചീനച്ചട്ടി വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. ചീനച്ചട്ടി നല്ല ക്ലീൻ ആക്കാൻ എന്ത് ചെയ്യാമെന്ന് നോക്കാം. ക്‌ളീനിംഗ് ടിപ്സ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലെല്ലാം ചീനച്ചട്ടി ക്ലീനാക്കാനായി വലിയ പാട് ആയിരിക്കും. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ അത് ക്ലീൻ ചെയ്ത് എടുക്കാം. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

പ്രത്യേകിച്ച് വളരെ കൂടുതൽ കരി ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കുക എന്നത് വലിയ പാട് തന്നെയായിരിക്കും. ഇനി വളരെ എളുപ്പത്തിൽ ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാം. അതുപോലെതന്നെ അരിയിലുള്ള കല്ല് കളയാനുള്ള കിടിലൻ മാർഗവും ഇവിടെ പറയുന്നുണ്ട്. ആദ്യം ഒരു വലിയ പാത്രത്തിലെ കുറച്ചു വെള്ളം എടുക്കുക. ഇത് ചൂടായി വരുമ്പോൾ രണ്ട് ടേബിൾസ്പൂൺ ഡിറ്റർജെന്റ് ഇട്ടുകൊടുക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു ടീസ്പൂൺ ഉപ്പ് ആണ്. അത് ഇട്ടുകൊടുക്കുക.

പിന്നീട് ആവശ്യമുള്ളത് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡറാണ്. അത് ഇട്ടുകൊടുക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു ടേബിൾ സ്പൂൺ വിനാഗിരി ആണ്. ഇതുകൂടാതെ പകുതി നാരങ്ങ കൂടി ഇതിലേക്ക് പിഴിഞ്ഞു കൊടുക്കുക. ഇത്രയും ഇട്ട ശേഷം നല്ലപോലെ തിളച്ചു വേണം കരിപിടിച്ച ചീനച്ചട്ടി അല്ലെങ്കിൽ ഏതു പാത്രമാണെങ്കിലും ഇതിൽ മുക്കിയെടുത്ത് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കരിപിടിച്ച ചീനച്ചട്ടി ഈ വെള്ളത്തിൽ മുക്കി എല്ലാ ഭാഗത്തും ആക്കി കൊടുക്കുക.

ഇങ്ങനെ വരുമ്പോൾ ചട്ടിയിലെ കരി സോഫ്റ്റ് ആയി ഇളകി വരുന്നതാണ്. പിന്നീട് ഇത് സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മതി എളുപ്പത്തിൽ തന്നെ കരിപിടിച്ച പാത്രങ്ങൾ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് വെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്. അതുപോലെതന്നെ അരിയിലുള്ള കല്ല് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനായി ഒരു വള ഉപയോഗിക്കാം. ഈ വള അരിയിൽ താഴത്തായി ഇട്ടുകൊടുത്ത് ശേഷം അരിയിൽ വെള്ളം ഒഴിക്കുക. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *