ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബീഫ് കുറുമ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ബീഫ് വെള്ള കറി എന്ന് പറയാറുണ്ട്. സാധാരണ പാർട്ടിയിൽ തയ്യാറാക്കുന്ന ഒന്നാണ് ഇത്. റൊട്ടിയുടെ കൂടെ കഴിക്കാനാണ് കൂടുതൽ ടെസ്റ്റ് കാണുക. അതുപോലെ ബട്ടൂര പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാനും ടേസ്റ്റ് തന്നെയാണ്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.
ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് അര കിലോ ബീഫ് എടുക്കുക. ഇത് നന്നായി ചെറുതാക്കി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത് കുക്കറിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. മൂന്നാലു കതിർപ്പ് കറിവേപ്പില ചേർത്ത് കൊടുക്കുക. നല്ല രീതിയിൽ മിസ്സ് ചെയ്തെടുക്കുന്നു. പിന്നീട് ഇതിലേക്ക് അര കപ്പ് വെള്ളം കൂടി ചേർക്കുക.
പിന്നീട് ഒന്നും കൂടി മിസ്സ് ചെയ്ത ശേഷം ഇത് അടച്ചു വയ്ക്കുക. പിന്നീട് ഇത് അടുപ്പത്തേക്ക് മാറ്റുക. പിന്നീട് 4 അല്ലെങ്കിൽ അഞ്ചു വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായ അരപ്പ് റെഡിയാക്കി എടുക്കുക. ഒരു പാത്രത്തിലേക്ക് ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇത് ചൂടായി വരുമ്പോഴത്തേക്ക് പെരുഞ്ചീരകം ചേർത്ത് കൊടുക്കുന്നു.
പിന്നീട് ഇതിലേക്ക് 2 സവാള ചെറുതാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നീട് വെളുത്തുള്ളിയുടെ പേസ്റ്റ് ചേർത്ത് കൊടുക്കുക. പിന്നീട് എല്ലാം കൂടി നന്നായി വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് മുക്കാൽ ടേബിൾസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. ഒന്നര ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കാം. പിന്നീട് ഗരം മസാല കൂടി ചേർത്ത് നന്നായി ഇളക്കിയെടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kannur kitchen