ഉണക്ക ചെമ്മീനും മാങ്ങയും ഉപയോഗിച്ച് തയ്യാറാക്കാവുന്ന കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ചെറിയ പാൻ ചൂടാക്കി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് കാൽ കപ്പ് ഉണക്ക ചെമ്മീൻ ഇട്ടുകൊടുക്കുക. ഇത് വറുത്തെടുക്കുക. ഏകദേശം ചെറിയ തീയിൽ വെച്ച് വറുത്തെടുക്കുക. ഇത് നന്നായി പുകഞ്ഞു വരും അത് ഇളക്കി കൊടുത്തു കൊണ്ട് ഇരിക്കുക.
കൂട്ടത്തിൽ 5 ചെറിയ ഉള്ളിയാണ് ചേർത്തു കൊടുക്കേണ്ടത്. ഇതുകൂടി ചേർത്തു കൊടുത്ത ശേഷം ഇത് നന്നായി വാട്ടിയെടുക്കുക. അതിനുശേഷം ഇത് മാറ്റി വയ്ക്കുക. മറ്റൊരു പാത്രത്തിൽ അര കപ്പ് തേങ്ങ കുറച്ചു മാങ്ങ രണ്ട് അല്ലി വെളുത്തുള്ളി മൂന്ന് പച്ചമുളക് ഒരു ചെറിയ കഷണം ഇഞ്ചി ആവശ്യത്തിന് ഉപ്പും മാറ്റിവയ്ക്കുക. ആവശ്യത്തിന് പുളിയിൽ മാങ്ങ ചേർക്കുക. ഇത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
പിന്നീട് ചെമ്മീൻ വറുത്തത് കൂടി കൊടുത്ത ശേഷം മിക്സിയിൽ കുറച്ചു വെള്ളം കൂടി ചേർത്ത ശേഷം അരച്ചെടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ചമ്മന്തി ആണ് ഇത്. നല്ല കിടു ടേസ്റ്റ് ആണ്. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് പകർത്തിയശേഷം കുറച്ച് പച്ച വെളിച്ചെണ്ണ ഇതിലേക്ക് മേലെ കൂടെ ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്ത ശേഷം ഇത് നന്നായി തിരുമ്മിയെടുക്കുക.
ഇങ്ങനെ ചെയ്താൽ നല്ല സ്വാദോട് കൂടി ചമ്മന്തി കഴിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. എല്ലാവർക്കും ഇത് ട്രൈ ചെയ്തു നോക്കാവുന്നതാണ്. ഒരു സ്ഥലത്തും ഓരോ രീതിയിലാണ് ചെമ്മീൻ ചമ്മന്തി തയ്യാറാക്കുന്നത്. നിങ്ങളുടെ ഭാഗത്ത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതോടൊപ്പം തന്നെ ഈ റെസിപ്പി യുടെ അഭിപ്രായവും കമന്റ് ചെയ്യൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.