എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് പച്ച മുന്തിരിയും ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഇത്. മുന്തിരി പച്ചയ്ക്ക് ഉണക്കിയതും കഴിക്കുന്നവരുണ്ട്. ഇന്ന് ഇവിടെ പച്ച മുന്തിരി ഉപയോഗിച്ച് വ്യത്യസ്തമായ ഒരു റെസിപ്പി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്. ഇവിടെ ഒരു 500 ഗ്രാം പച്ചമുന്തിരി എടുക്കുക. പുളി യുള്ള മുന്തിരിയാണ് വാങ്ങിയത് എങ്കിൽ ധൈര്യമായി ഇത് ചെയ്തു നോക്കാവുന്നതാണ്. ആദ്യം തന്നെ മുന്തിരി നന്നായി ക്ലീൻ ചെയ്ത് വൃത്തിയാക്കി കഴുകിയെടുക്കുക.
പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് നിരത്തി വെക്കുക. പിന്നീട് ഇഡലി പാത്രത്തിൽ കുറച്ചു വെള്ളം ഒഴിക്കുക. തട്ട് വെച്ച ശേഷം പിന്നീട് മുന്തിരി പാത്രം ഇതിലേക്ക് ഇറക്കിവരുക. പിന്നീട് ചെറിയ ചൂടിൽ നന്നായി 5 മിനിറ്റ് വേവിച്ചെടുക്കുക. പിന്നീട് മുന്തിരിയുടെ നിറം മാറി ഒരു മഞ്ഞ നിറമായി വരുന്നതാണ്. ഇതിന്റെ ചൂടാറി കഴിയുമ്പോൾ പിന്നീട് ഇത് ഒരു മിക്സി ജാറിലേക്ക് ഇട്ടുകൊടുക്കുക.
പിന്നെ ചെറുതായി ഒന്ന് അടിച്ചെടുക്കുക. പിന്നീട് ഇത് അരിച്ചെടുക്കുക. പിന്നീട് ഇത് ഒരു പാനിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് മൂന്ന് വലിയ ടേബിൾസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ ഒരു വലിയ സ്പൂൺ കോൺഫ്ലവർ പൊടി ചേർത്ത് കൊടുക്കുക. ഇത് ഇല്ലെങ്കിൽ അരിപ്പൊടി ആയാലും മതി അല്ലെങ്കിൽ മൈദമാവ് ആണെങ്കിലും ചേർത്തു കൊടുക്കാം.
ഏതു വേണമെങ്കിലും ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് നല്ല ചൂട്ൽ തന്നെ വേവിച്ചെടുക്കുക. ഇത് കുറുക്കി വരുമ്പോൾ വലിയ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് നെയിൽ നന്നായി വഴറ്റിയെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ജാം ആണ് ഇത്. ഇനി നിങ്ങൾക്ക് സ്വയം നല്ല നാച്ചുറലായി തന്നെ ജാം വീട്ടിൽ ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : E&E Kitchen