ചെറുപയർ വെച്ച് ഇനി വട ഉണ്ടാക്കാം..!! പരിപ്പ് വടയെക്കാൾ രുചിയിൽ…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു വടയുടെ റെസിപ്പി ആണ്. പരിപ്പുവട കഴിച്ചിട്ടുള്ളവരാണ് നമ്മൾ. അത് പോലെതന്നെ ചെറുപയർ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന വട ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരു വലിയ ഗ്ലാസ് ചെറുപയർ എടുത്ത ശേഷം വെള്ളത്തിലിട്ട് കഴുകി നന്നായി വൃത്തിയാക്കി എടുക്കുക.

പിന്നീട് ഇതിലേക്ക് വെള്ളം ഒഴിച്ച് വെച്ച നാലു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ള മറ്റു ചേരുവകൾ പരിചയപ്പെടാം. ഉള്ളി ചെറിയ ഇഞ്ചി പച്ചമുളക് മൂന്നെണ്ണം വെളുത്തുള്ളി 10 അല്ലി നാലു മണിക്കൂർ കഴിഞ്ഞു കുതിർന്ന ചെറുപയർ മിക്സിയുടെ ജാർ എടുത്ത് നന്നായി അടിച്ചെടുക്കുക.

ഇത് ചെറിയ തരിയോട് കൂടി വേണം അടിച്ചു എടുക്കാൻ. പിന്നീട് എടുത്തു വച്ചിരിക്കുന്ന മറ്റു കൂട്ടുകളും അരച്ചെടുക്കുക. പൊടിച്ചു വച്ചിരിക്കുന്ന ചെറുപയറുമായി മിക്സ് ചെയ്തു എടുക്കുക. തുള്ളി വെള്ളം ചേർക്കാതെ വേണം ചെറുപയർ തയ്യാറാക്കി എടുക്കാൻ. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക.

ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് ഇത് നന്നായി മിസ്‌ ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് കറിവേപ്പില കൂടി ചേർത്തു കൊടുക്കുക. പിന്നീട് വറുക്കാൻ ആയി എടുത്ത ശേഷം വെളിച്ചെണ്ണ ഒഴിച്ച് പരിപ്പുവട പോലെ തന്നെ തയ്യാറാക്കി വറുത്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *