ഉണ്ണിയപ്പത്തിന് ഇനി സ്വാദ് കൂടും… ഇങ്ങനെ ഉണ്ടാക്കിയാൽ ഇനി ഒറ്റയിരിപ്പിൽ തീരും

ഉണ്ണിയപ്പത്തിന്റെ സ്വാദ് ആർക്കും ഇഷ്ടപ്പെടാതിരിക്കില്ല. എല്ലാവരും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉണ്ണിയപ്പം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന നല്ല രുചികരമായ ഉണ്ണിയപ്പം ആണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. 15 മിനിറ്റ് സമയം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടാതെ ഗോതമ്പ് പൊടി ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. എങ്ങനെ ഗോതമ്പ് പൊടിയിൽ ഇൻസ്റ്റന്റ് ആയി ഉണ്ണിയപ്പം തയ്യാറാക്കാമെന്ന് നോക്കാം. എന്തെല്ലാമാണ് ആവശ്യമുള്ളത് നോക്കാം.

ഒന്നര കപ്പ് ഗോതമ്പ് പൊടി എടുക്കുക. ഇതിലേക്ക് അര കപ്പ് റവ എടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾസ്പൂൺ എള്ള്. മുക്കാൽ കപ്പ്‌ ശർക്കര ഇത് മധുരത്തിന് അനുസരിച്ച് ചേർക്കാവുന്ന ഒന്നാണ്. തേങ്ങാക്കൊത്ത് അല്ലെങ്കിൽ തേങ്ങ ചിരകിയത് ചേർക്കാവുന്നതാണ്. പിന്നീട് ഞാലിപൂവൻ പഴമാണ് എടുക്കേണ്ടത്. ഇത് രണ്ടെണ്ണം എടുക്കുക. പിന്നീട് ഏലക്കെ പൊടിയും ബേക്കിംഗ് സോഡ ഉപ്പുമാണ് വേണ്ടത്. ആദ്യം തന്നെ ശർക്കര പാനീയം ഉണ്ടാക്കിയെടുക്കുക.

കാലിക്കപ്പ് വെള്ളം ചേർത്ത് ശർക്കര പാനീയം തയാറാക്കിയെടുക്കുക. ഇത് ചെറുതായി ഒന്ന് ചൂടാക്കി എടുത്താൽ മതിയാകും. പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന റവ അതുപോലെതന്നെ ഗോതമ്പ് പൊടി പിന്നീട് ശരിയാക്കി വച്ചിരിക്കുന്ന ശർക്കര പാനീയം എന്നിവ ചേർത്ത് അരച്ചെടുക്കുക. ഇത് അരച്ചെടുത്ത ശേഷം പിന്നീട് ഇതിലേക്ക് പഴം കൂടി ചേർത്ത് അരക്കാവുന്നതാണ്.

പിന്നീട് ഇതിലേക്ക് കുറച്ച് ഇൻഗ്രീഡിയൻസ് കൂടി ചേർക്കേണ്ടതുണ്ട്. കാൽ ടീസ്പൂൺ ഏലക്കാപ്പൊടി ഒരു രണ്ട് പിഞ്ച് ബേക്കിംഗ് സോഡ എന്നിവ ചേർത്തു ഒന്നുകൂടി മിക്സിയിൽ കറക്കി എടുക്കുക. പിന്നീട് ഇതൊരു മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വ്യത്യസ്തമായ രീതിയിൽ നല്ല കിടിലൻ രുചിയിൽ ഉണ്ണിയപ്പം തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *