പച്ചമുന്തിരി വീട്ടിൽ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ..!! ആരായാലും അതിശയിച്ചു പോകും…

ഇന്ന് ഇവിടെ പച്ചമുന്തിരി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഒരു 500 ഗ്രാം മുന്തിരി എടുക്കുക. നിങ്ങൾ വാങ്ങിയ മുന്തിരി പുളി ഉള്ളത് ആണെങ്കിൽ ഇനി ഇങ്ങനെ ഈ റെസിപ്പി ചെയ്തു നോക്കൂ. ഇത് നന്നായി ക്ലീൻ ആക്കി എടുക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് നിരത്തി വെച്ച് എടുക്കുക.

പിന്നീട് നേരെ ഇഡലി പാത്രത്തിൽ കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കുക. പിന്നീട് ഇഡലി തട്ടിൽ മുന്തിരിവെച്ച പാത്രം ഇറക്കി വയ്ക്കുക. പിന്നീട് ചെറിയ ചൂടിൽ 5 മിനിറ്റ് മുന്തിരി വേവിച്ചെടുക്കുക. മുന്തിരി ചെറിയ രീതിയിൽ നിറം മാറി വരുമ്പോൾ ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് വേറെ വെള്ളം ഒഴിച്ച് കൊടുക്കേണ്ട ആവശ്യമില്ല. പിന്നീട് ഇത് വെറുതെ അരച്ചെടുക്കുക.

ഇത് ശേഷം അരിപ്പയിലൂടെ അരിച്ചെടുക്കുക. ഇത് ഒരു പാനിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് മൂന്ന് വലിയ ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. അതോടൊപ്പം നമുക്ക് ഒരു വലിയ സ്പൂൺ കോൺഫ്ലവർ ചേർത്തു കൊടുക്കുക. കോൺഫ്ലവർ ഇല്ല എങ്കിൽ അരിപ്പൊടി ചേർത്തു കൊടുക്കാം.

ഇത് ഇല്ലെങ്കിൽ മൈദ പൊടി വേണമെങ്കിൽ ചേർത്ത് കൊടുക്കാം. പിന്നീട് ഇതിലേക്ക് നേരെ സ്റ്റവ് ഓൺ ചെയ്ത ശേഷം ഹൈ ഫ്ലമിലേക്ക് വെച്ചു കൊടുക്കുക. ഇത് മീഡിയം ഫ്ലെയിമിലേക്ക് വെക്കേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്തു വളരെ എളുപ്പത്തിൽ തന്നെ ജാം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *