ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഇടിച്ചക്ക മെഴുക്കുപുരട്ടി എങ്ങനെ തയ്യാറാക്കാം എന്നാണ്. ഇടിച്ചക്ക ഇഷ്ടമില്ലാത്തവർ ആരാണ് അല്ലേ. നാടനായ ഒന്നാണ് ഇടിച്ചക്ക എങ്കിലും ഇത് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇടിച്ചക്ക ചുവന്നുള്ളി വറ്റൽ മുളക് എന്നിവ ഉപയോഗിച്ച് തയാറാക്കാവുന്ന ഒന്നാണ് ഇത്. വെള്ളത്തിലിട്ട് വച്ചിരിക്കുന്ന ഇടിച്ചക്ക ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക.
പിന്നീട് ഇതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടി ചേർത്തു കൊടുക്കുക. അതുപോലെതന്നെ ചക്കയ്ക്ക് ആവശ്യമായ ഉപ്പുപൊടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് വെള്ളം ചേർക്കുക. ചക്കയുടെ ഒപ്പം നിൽക്കുന്ന രീതിയിൽ ആണ് വെള്ളം ചേർക്കേണ്ടത്. ഈ സമയം ഉള്ളി ചതച്ചു വയ്ക്കേണ്ടതാണ്. ഇടി ചക്ക നന്നായി പിന്നീട് ഇടിച്ച് എടുക്കുക.
ഇനി മെഴുക്കുപുരട്ടി റെഡിയാക്കി എടുക്കാവുന്നതാണ്. ഒരു പാൻ എടുത്ത ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ടീസ്പൂൺ കടുക് ഇട്ടു കൊടുക്കുക. പിന്നീട് ചുവന്നുള്ളി ചേർത്ത് കൊടുക്കുക. പിന്നീട് കറിവേപ്പില ചേർത്തുകൊടുത് നന്നായി ഇളക്കി എടുക്കുക. കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക.
ഉള്ളി നന്നായി വാടി വരുന്നവരെ ഇളക്കി കൊടുക്കുക. ഉള്ളിയുടെ കളർ നന്നായി മാറിവരുന്ന സമയത്ത് മുളകുപൊടി ചേർത്ത് കൊടുക്കുക. പിന്നീട് നേരത്തെ മാറ്റിവെച്ച ചക്ക ഇടിച്ചത് ചേർത്ത് കൊടുത്ത് നന്നായി ഇളക്കി കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.