പഴങ്ങളും പച്ചക്കറികളും എല്ലാം ശരീര ആരോഗ്യത്തിന് വളരെ നല്ലതാണ്. പഴങ്ങൾ കഴിക്കാനും എല്ലാവർക്കും വളരെ ഇഷ്ടമാണ്. പലതരത്തിലുള്ള പഴവർഗ്ഗങ്ങൾ നമ്മുടെ ചുറ്റിലും. നമ്മുടെ പരിസരപ്രദേശത്ത് ഇത്തരത്തിൽ കാണുന്ന ഒന്നാണ് പാഷൻ ഫ്രൂട്. ഇന്ന് നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒരു പഴവർഗമാണ് പാഷൻ ഫ്രൂട്.
വീടുകളിൽ വളർത്താൻ എളുപ്പമാണ് എന്നത് തന്നെയാണ് ഇതിന്റെ പ്രിയം ആളുകൾക്കിടയിൽ വർദ്ധിപ്പിക്കുന്നത്. ഇതിന്റെ ആരോഗ്യ ഗുണങ്ങളും പലരും പഠനവിധേയമാക്കിയ ഒന്നാണ്. ആസ്മ രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ഒന്നുകൂടിയാണ്. പല പഠനങ്ങളും ഇത് തെളിയിച്ചിട്ടുണ്ട്. എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് ഇതു മൂലം ലഭിക്കുന്നത് എന്ന് നോക്കാം.
പോഷകങ്ങൾ ധാതുക്കൾ ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ വലിയ കലവർ തന്നെയാണ് പാഷൻ ഫ്രൂട്ട്. ദഹന സഹായിയായ നാരുകൾ കൊണ്ട് സമ്പന്നമാണ് പാഷൻ ഫ്രൂട്ട്. 100 ഗ്രാം പാഷൻ ഫ്രൂട്ടിൽ 27% നാരുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സീ ധാരാളമായി അടങ്ങിയിട്ടുള്ള ഫാഷൻ ഫ്രൂട്ടിൽ പനി ജലദോഷം തുടങ്ങിയവ ചെറുക്കാൻ സഹായിക്കുന്ന ഒന്നാണ്.
വിറ്റാമിൻ എ ധാരാളമായി അടങ്ങിയ ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ വളരെ ഉത്തമമായ ഒന്നാണ്. ഫാഷൻ ഫ്രൂട്ടിൽ ധാരാളമായി അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാനും ഏറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.