ഈ ചെടിയെ അറിയുന്നവർ ഇതിന്റെ പേര് പറയാമോ..!! ഇനി നിങ്ങൾ ഇത് വീട്ടിൽ വളർത്തും…| Karinochi Benefits Malayalam

സസ്യങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ നിരവധി കാര്യങ്ങൾ പറയേണ്ടിവരും. പണ്ട് കാലങ്ങളിൽ വീട്ടുപറമ്പിൽ തന്നെ ഔഷധത്തോട്ടവും അതുപോലെതന്നെ അതിൽ പലതരത്തിലുള്ള ഒറ്റമൂലികളും ഉണ്ടായിരുന്നു. ഒരുവിധം അസുഖങ്ങൾക്കുള്ള എല്ലാ മരുന്നുകളും നമ്മുടെ ഔഷധ തോട്ടത്തിൽ അല്ലെങ്കിൽ പറമ്പിൽ നിന്ന് തന്നെ ലഭിക്കുമായിരുന്നു. നമ്മുടെ പറമ്പുകളിൽ ഇന്നും ചില സ്ഥലങ്ങളിൽ കാണുന്ന ഒരു പ്രധാന ഒറ്റമൂലിയാണ് കരി നോച്ചി. വേദനസംഹാരിയായി ഉപയോഗിക്കാവുന്ന ഒരു ഔഷധം കൂടിയാണ് ഇത്.

പുഷ്പത്തിന്റെയും ഇലയുടെയും നിറത്തെ ആധാരമാക്കി കരിനോച്ചി വെള്ള നോചി ആറ്റു നോച്ചി എന്നിങ്ങനെ ഇതിനെ മൂന്നായോ തെരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. കരിനച്ചിയിൽ അടങ്ങിയിട്ടുള്ള രാസഘടകങ്ങൾക്ക് വൈറസ് ബാക്ടീരിയ ഫംഗസ് മൂലം ശരീരത്തിൽ ഉണ്ടാകുന്ന നീരുകൾ എന്നിവയ്ക്ക് എതിരെ പ്രവർത്തിക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഈ ചെടിയെ കുറിച്ചുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ്.

വീട്ടുവളപ്പിൽ വളരെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഒന്നാണ് കരിനോച്ചി ഇതിന്റെ ഇലകളാണ് പ്രധാനമായി ഔഷധത്തിന് ഉപയോഗിക്കുന്നത്. കരിനോച്ചി വിത്ത് കിളിർപ്പിച്ചുള്ള തൈകളും അതുപോലെതന്നെ ഇതിന്റെ ചില്ലകളും ആണ് നടാൻ ഉപയോഗിക്കുന്നത്. വലിയ പരിചരണം ഇല്ലാതെ വളരും എന്നതുകൊണ്ട് തന്നെ ഇതിന്റെ ഒരു തൈ വീട്ടിൽ വളർത്താൻ ശ്രദ്ധിക്കേണ്ടതാണ്. ഇതിന്റെ ഉപയോഗ രീതികൾ അറിഞ്ഞാൽ ആർക്കും തന്നെ വളരെ ലളിതമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണ് ഇത്.

പലവിധത്തിലുള്ള ശരീര വേദനകൾക്ക് ഇതിന്റെ ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് ആവി കൊണ്ടാൽ മതി. ഇതിന്റെ ഇലയിൽ ധന്യന്തരം തൈലം പുരട്ടി ചൂടാക്കി വേദനയുള്ള ഭാഗത്ത് കിഴക്കുത്തുന്നത് ഏറെ ഫലപ്രദമായ ഒന്നാണ്. ഇലയും തണ്ടുമിട്ട് തിളപ്പിച്ച്‌ വെള്ളം ജ്വരം നീരിളക്കം വാതം തുടങ്ങിയ രോഗങ്ങൾക്കെതിരെ ആവി പിടിക്കാൻ നല്ലതാണ്. ആഴ്ചയിൽ ഒരു ദിവസം ഈ ചെടിയുടെ കമ്പ് ഉപയോഗിച്ച് പല്ല് തേക്കുന്നത് വായിപ്പുണ് പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *