വെണ്ടയ്ക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന കറി ആണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. ചോറിന്റെ കൂടെ അല്ലെങ്കിൽ ഇഡലി ദോശ അപ്പം എന്നിവയുടെ കൂടെ കഴിക്കാൻ കഴിയുന്ന കറിയാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കാനായി ഒരു മൺചട്ടിയാണ് ആവശ്യമുള്ളത്.
ഇതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. പിന്നീട് അതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക. വാടി വരുമ്പോൾ രണ്ട് അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞു ചെറുത്തുകൊടുക്കുക. ചെറിയ കഷണം ഇഞ്ചിയും ചേർത്തു കൊടുക്കാം. നന്നായി ഇളക്കി യോജിപ്പിക്കുക. വെണ്ടക്കായ ചേർത്ത് കൊടുക്കുക.
നന്നായി വാട്ടിയെടുക്കാം. പിന്നീട് ഇതിലേക്ക് മൂന്ന് പച്ചമുളക് ചേർത്ത് കൊടുക്കുക. പിന്നീട് ഒരു തക്കാളി നീളത്തിൽ അരിഞ്ഞു ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് പൊടി ചേർത്ത് കൊടുക്കുക. ഒരു കാൽ ടീസ്പൂൺ മഞ്ഞൾ പൊടി. ഒരു ടീസ്പൂൺ മല്ലിപ്പൊടി.
അര ടീസ്പൂൺ മുളകുപൊടി. എന്നിവ നന്നായി മൂപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് അര ടീസ്പൂൺ ഗരം മസാല ആണ്. കൂടാതെ ഒരു ടീസ്പൂൺ പച്ച വെളിച്ചെണ്ണ ചേർക്കുക. രണ്ടുമൂന്നു മിനിറ്റ് അടച്ച് വെച്ച ശേഷം പിന്നീട് ഇത് എടുത്തു ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.