ചോറിന്റെ കൂടെ വ്യത്യസ്തമായ ഒരു കറിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല രീതിയിലും തീയൽ ഉണ്ടാക്കാറുണ്ട്. തേങ്ങ അരക്കാതെ തക്കാളി തീയൽ തയ്യാറാക്കി നോക്കിയാലോ. അത്തരത്തിൽ ഒരു റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് നോക്കാം. രണ്ട് തക്കാളി എടുക്കുക രണ്ട് സവാള 15 ഉള്ളി നാലു വെളുത്തുള്ളി ഒരു കഷണം ഇഞ്ചി എന്നിവയാണ് ഇതിന് ആവശ്യമുള്ളത്.
സവാള നീളത്തിൽ കട്ട് ചെയ്ത് എടുക്കുക. ഉള്ളി നീളത്തിൽ കട്ട് ചെയ്ത് എടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചുവയ്ക്കുക. അതുപോലെതന്നെ തക്കാളിയും ചെറുതാക്കി കഷണങ്ങളാക്കി വയ്ക്കുക. ആദ്യം സവാള വഴറ്റി എടുക്കുക. ഒരു പാൻ ചൂടാക്കിയ ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക. മുറിച്ചു വച്ചിരിക്കുന്ന സവാള ഉള്ളി ഇവ ചേർത്തു കൊടുക്കുക. ഇത് നന്നായി വഴറ്റിയെടുക്കുക ഈ സമയത്ത് തന്നെ വാളൻപുളി വെള്ളത്തിലിട്ടു വയ്ക്കുക.
ഒരു ചെറിയ ചെറുനാരങ്ങ വലിപ്പത്തിലുള്ള വാളൻപുളി വെള്ളത്തിലിട്ടു വയ്ക്കുക. സവാളയിലേക്ക് കുറച്ച് ഉപ്പു ചേർത്തു കൊടുക്കുക. സവാള നന്നായി കളർ മാറി വരുമ്പോൾ പൊടികൾ ഏഡ് ചെയ്തു കൊടുക്കാം. അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ മുളക് പൊടി എന്നിവ ചേർന്ന് നന്നായി ഇളക്കിയെടുക്കുക. ഇത് നന്നായി ഭാഗമായി വരുമ്പോൾ ഇതിൽ നിന്ന് ഒരു മുക്കാൽ ഭാഗം ഒരു പ്ലേറ്റിലേക്ക് മാറ്റി വയ്ക്കുക.
ബാക്കിയുള്ള സവാള വഴറ്റിയതിലേക്ക് വാളൻപുളി വെള്ളത്തിലിട്ട് ചേർത്ത് കൊടുക്കുക. ഇത് നന്നായി തിളപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് സവാള ചൂട് മാറിയത് അരച്ചെടുക്കുക. ഈ അരപ്പു കൂടി ചേർത്ത് ആവശ്യത്തിന് ഗ്രേവിക്ക് വെള്ളം ചേർത്ത് കൊടുക്കുക. മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് പിന്നീട് ഇത് തിളച്ചുവരുന്ന സമയത്ത് തക്കാളി ചേർത്ത് കൊടുക്കാവുന്നതാണ് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.