നമ്മുടെ ശരീരത്തിന് വളരെ നല്ല ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ് വഴുതനങ്ങ. വഴുതനങ്ങ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ വഴുതന കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത് എന്തെങ്കിലും കോൽ ഉപയോഗിച്ച് കുത്തി ഗ്യാസിന്റെ തീയിൽ പൊളിച്ചെടുക്കുക. പിന്നീട് ചൂടാറി വരുമ്പോൾ ഇതിന്റെ തൊലി പൊളിച്ചു കളയുക. പിന്നീട് ഇത് നന്നായി ഉടച്ചെടുക്കുക. പിന്നീട് കുറച്ചു പുളി പാത്രത്തിൽ കുതിരാനായി വയ്ക്കുക.
പിന്നീട് ചട്ടി സ്റ്റവിൽ പിന്നീട് ഇതിൽ കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് കടുക് ഇട്ടു കൊടുക്കുക. കടുക് പൊട്ടി കഴിയുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് ചേർത്ത് കൊടുക്കുക. കൂടെ മൂന്നു വറ്റൽമുളക് കീറി ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് മൂന്ന് കഷണം ഉള്ളിയും രണ്ടു കഷണം വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതുപോലെതന്നെ രണ്ടു പച്ചമുളക് അരിഞ്ഞത് ചേർത്ത് കൊടുക്കുക. കുറച്ചു കറിവേപ്പില ഇട്ടുകൊടുക്കുക. ഇത് നന്നായി ഇളക്കി എടുക്കുക. ഇത് നന്നായി ഇളകി എടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ട് കൊടുക്കുക. കുറച്ചു കായത്തിന്റെ പൊടി കൂടി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ കാൽ ടീസ്പൂൺ മല്ലിപ്പൊടി ഇട്ടു കൊടുക്കുക. പിന്നീട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക.
പിന്നീട് ഇതിലേക്ക് പുളി കലക്കി ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക. ഇത് നന്നായി മിസ്സ് ചെയ്ത ശേഷം ഇതിലേക്ക് വഴുതനങ്ങ ഇട്ടുകൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen