പുട്ട് ക്കുറ്റിയിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. മുട്ട ഉപയോഗിച്ച് കിടിലൻ വിദ്യ…

വ്യത്യസ്തമായ ഒരു അടുക്കള റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ സ്വയം ചെയ്യാവുന്ന ഒന്നാണ് ഇത്. വെറൈറ്റി ആയിട്ടുള്ള റെസിപ്പി ആണ് ഇത്. എല്ലാവരും വീട്ടിൽ പുട്ട് കഴിക്കുന്നവരാണ് അല്ലെ. ബ്രേക്ക് ഫാസ്റ്റ് ആയി കൂടുതലും പുട്ട് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും തന്നെ. ഇന്ന് ഇവിടെ രണ്ടും കൂടി ഒരുമിച്ച് വെറൈറ്റിയായി തയ്യാറാക്കുന്ന ഐറ്റം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യംതന്നെ പുട്ടിന്റെ പൊടി കുഴച്ചെടുക്കുക.

തരിയുള്ള പൊടിയാണ് ഇതിനായി എടുത്തിരിക്കുന്നത്. ഗോതമ്പുപൊടിയോ റവ പൊടിയോ ഏതു വേണമെങ്കിലും ഇതിനായി എടുക്കാവുന്നതാണ്. മുട്ട പുഴുങ്ങിയ ശേഷം ഇത് രണ്ടായി കട്ട് ചെയ്ത ശേഷം ഇത് മാറ്റി വെക്കുക. ഒരു ചെറിയ മിക്സിയുടെ ജാർ എടുക്കുക ഇതിലേക്ക് ആറ് പച്ചമുളക് കുറച്ചു വെളുത്തുള്ളി ചെറിയ കഷണം ഇഞ്ചി. വലിയ ജീരകം എന്നിവ ചേർത്ത് കൊടുക്കുക.

പിന്നീട് എല്ലാം ഒന്ന് അരച്ചെടുക്കുക. പിന്നീട് ഒരു പാൻ സ്റ്റൗവിലേക്ക് വെച്ച ശേഷം എണ്ണ നന്നായി ചൂടാക്കി എടുക്കുക. പിന്നീട് നേരത്തെ അരച്ചെടുത്തത് ഇതിലേക്ക് ചേർത്തുകൊടുത്ത മിസ്സ് ചെയ്തു എടുക്കുക. ഇത് ഒന്ന് വഴറ്റിയെടുക്കുക. പിന്നീട് നാല് വലിയ സവാള ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് അതുപോലെതന്നെ മുട്ടക്കറി ഉണ്ടാകുമ്പോൾ രുചിക്ക് വേണ്ടി കുറച്ച് പഞ്ചസാര ചേർത്ത് കൊടുക്കുക. പിന്നീട് കുറച്ചു മല്ലിപ്പൊടി ചേർത്തു കൊടുക്കുക.

ഇതിന്റെ പച്ചമണം പോയ ശേഷം ഇതിലേക്ക് മുളക് പൊടി മഞ്ഞൾ പൊടി കരം മസാല എന്നിവ ചേർത്തു കൊടുക്കാം. പിന്നീട് കറിവേപ്പില തക്കാളി കട്ട് എന്നിവ ചേർത്ത് കൊടുക്കുക. പിന്നീട് കുറച്ചു വെള്ളം ചേർക്കുക. പിന്നീട് പുട്ട് തയ്യാറാക്കുമ്പോൾ ഈ മസാലയും പുഴുങ്ങിയ മുട്ടയും ഫില്ലിംഗ് പകരം ചേർക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *