നല്ല സോഫ്റ്റ് വട്ടയപ്പം ഇനി വീട്ടിൽ ഉണ്ടാക്കിയാലോ..!! നല്ല കിടിലൻ രുചിയിൽ വട്ടയപ്പം ഇനി വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അരി കുതിർക്കാതെ അരക്കാതെ വളരെ പെട്ടെന്ന് നമുക്ക് ഇനി നല്ല സോഫ്റ്റ് വട്ടയപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഒരു സൂത്രം ചെയ്താൽ മതി. അരമണിക്കൂറിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തൊക്കെ ആണെന്ന് നോക്കാം.
അരിപ്പൊടിയിലാണ് ഇവിടെ വട്ടയപ്പം തയ്യാറാക്കി എടുക്കുന്നത്. ഇതിലേക്ക് ആവശ്യമുള്ളത് ഒരു കപ്പ് അരിപ്പൊടിയാണ്. ഇവിടെ ഇടിയപ്പത്തിന്റെ പൊടിയാണ് എടുക്കുന്നത്. നല്ല നൈസ് ആയിട്ടുള്ള പൊടിയാണ് ഇതിലേക്ക് എടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അരി പൊടി എടുത്ത അതെ കപ്പിൽ തന്നെ നാളികേരം ചിരകിയതാണ് ചേർത്ത് കൊടുക്കേണ്ടത്.
പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു കാൽ കപ്പ് അവിൽ കുതിർത്തതാണ്. ഇതിനുപകരം ചോറു വേണമെങ്കിലും ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് ആവശ്യം കാൽ കപ്പ് പഞ്ചസാരയാണ്. ഇത് ചേർക്കുകയാണെങ്കിൽ ഏകദേശം ഒരു മീഡിയം മധുരമുണ്ടാവുന്നതാണ്. മധുരം കുറച്ചു കൂടുതൽ ആവശ്യമുണ്ടെങ്കിൽ കുറച്ചു കൂടുതൽ പഞ്ചസാര ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഈസ്റ്റ് ആണ്. ഒരു കാൽ ടേബിൾസ്പൂൺ ഈസ്റ് ചേർത്തു കൊടുക്കാം.
ഏലക്ക പൊടിച്ചത് ചേർത്ത് കൊടുക്കാം. ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് പെട്ടെന്ന് തയ്യാറാക്കാൻ ആവശ്യമുള്ളത് ഈ സൂത്രമാണ് ചെയ്യേണ്ടത്. ഇളം ചൂടുള്ള വെള്ളം ഒഴിച്ചുകൊടുക്കുക ഇതിലാണ് ഇത് അരച്ച് എടുക്കേണ്ടത്. ഇങ്ങനെ ചെയ്ത ശേഷം വളരെ എളുപ്പത്തിൽ തന്നെ വട്ടേപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ആർക്കാണെങ്കിലും വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World