രാവിലെ ബ്രേക്ക്ഫാസ്റ്റിന് ദോശയാണോ… ഇനി മാവ് സോപ്പ് പോലെ പതഞ്ഞു പൊങ്ങും…

രാവിലെ നല്ല സോഫ്റ്റ് ഇഡലി അല്ലെങ്കിൽ ദോശ കഴിക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം. മാവ് നല്ല പോലെ പതഞ്ഞു പൊങ്ങിയാലാണ് നല്ല സോഫ്റ്റ്‌ ഇഡലി ലഭിക്കുകയുള്ളൂ. എപ്പോഴും മാവ് നല്ലപോലെ പതഞ്ഞു പൊങ്ങി വരണമെന്നില്ല. നല്ല രീതിയിൽ തന്നെ ഇഡലിയും ദോശയും തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് ഇവിടെ പറയുന്നത്. എല്ലാവർക്കും ഇഡലി ആയാലും ദോശ ആയാലും വളരെ ഇഷ്ടപ്പെട്ട ബ്രേക്ക് ഫാസ്റ്റ് ആണ്.

നല്ല സോഫ്റ്റ് ആയി ഇരുന്നാൽ വളരെ സന്തോഷമാണ്. ചില സമയത്ത് ഇത് കട്ടിയായിരിക്കാൻ സാധ്യതയുണ്ട്. ഇതിൽ ചേർത്തിരിക്കുന്ന വസ്തുക്കൾ അനുസരിച്ചാണ് ഇത് കട്ടിയായി വരുന്നത്. കൃത്യമായി രീതിയിൽ നല്ല സോഫ്റ്റ് ആയി ഇഡലി ലഭിക്കുന്നതാണ്. അതുപോലെ തന്നെ തട്ട് ദോശ ഉണ്ടാക്കിയെടുക്കാനും ഈ മാവ് മതിയാകും. ബാറ്റർ കൃത്യമായി ഇരുന്നാൽ മാത്രമേ ഇതുപോലുള്ള ദോശ ആയാലും ഇഡലി ആയാലും ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. ഇതിനായി രണ്ട് കപ്പ് പച്ചരി ആണ് എടുത്തിരിക്കുന്നത്.

ഇതിലേക്ക് ഒരു കപ്പ് ഉഴുന്ന് ആണ് ചേർത്ത് കൊടുക്കേണ്ടത്. പച്ചരിയിൽ നല്ലപോലെ വാഷ് ചെയ്ത് വെള്ളമൊഴിച്ച് ഇടുകയാണ് വേണ്ടത്. അതുപോലെതന്നെ ഒരു കപ്പ് ഉഴുന്ന് ആണ് ചേർക്കുന്നത്. രണ്ട് കപ്പ് അരിക്ക് ഒരു കപ്പ് ഉഴുന്ന് ആണ് വേണ്ടത്. ഇത് നല്ലപോലെ തന്നെ വാഷ് ചെയ്ത ശേഷം നല്ല വെള്ളം ഒഴിച്ച് ഇടേണ്ടതാണ്. ഈ വെള്ളത്തിലാണ് ഉഴുന്നു വെള്ളം അരയ്ക്കാൻ എടുക്കേണ്ടത്. ഉഴുന്നിലേക്ക് കാൽ ടീസ്പൂൺ ഉലുവ കൂടി ചേർത്തു കൊടുക്കേണ്ടതാണ്. ഇത് നാലുമണിക്കൂർ കുതിരാനിടേണ്ടതാണ്.

നല്ലപോലെ തന്നെ കുതിർത്ത് എടുക്കേണ്ടതാണ്. കുതിർന്ന് കിട്ടിയാൽ നല്ല പെർഫെക്ട് മാവ് ലഭിക്കുന്നതാണ്. പിന്നീട് ഇത് അരച്ചെടുക്കാവുന്നതാണ്. അരയ്ക്കുമ്പോൾ ഉഴുന്നിന്റെ വെള്ളം തന്നെയാണ് ചേർത്ത് കൊടുക്കേണ്ടത്. അതുപോലെതന്നെ മിക്സിയുടെ ജാർ അധികം ചൂടാകാതിരിക്കാൻ ഐസ് ക്യൂബ് ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്ത ശേഷം നല്ല പേസ്റ്റ് പരിവത്തിൽ അരച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ മാവ് പതഞ്ഞു പൊങ്ങിവരും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *