ചായക്കൊപ്പം രുചിയോടെ കഴിക്കാൻ ഇതു മതി. ഇനിയെങ്കിലും ഇതാരും അറിയാതിരിക്കല്ലേ…| Quick snacks recipes in Malayalam

Quick snacks recipes in Malayalam : നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് കട്ട്ലേറ്റ്. കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. പലപ്പോഴും നാം ഇത് നമ്മുടെ വീടുകളിൽ തന്നെ ഉണ്ടാക്കിയെടുക്കാറുണ്ട്. അത്തരത്തിൽ ചിക്കൻ ബീഫ് വെജിറ്റബിൾ എന്നിങ്ങനെയുള്ള കട്ട്ലൈറ്റുകൾ ഉണ്ടാക്കിയെടുക്കാറുണ്ട്. അത്തരത്തിൽ വളരെ എളുപ്പത്തിൽ വീട്ടിലുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കട്ട്ലൈറ്റ് റെസിപ്പി ആണ് ഇതിൽ കാണുന്നത്.

വളരെയധികം ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപ്പി തന്നെയാണ് ഇത്. റെസിപ്പി തയ്യാറാക്കുന്നതിന് വേണ്ടി വലിപ്പത്തിലുള്ള മൂന്ന് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നല്ലവണ്ണം ഗ്രേറ്റ് ചെയ്ത് എടുക്കേണ്ടതാണ്. ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത് എടുത്തതുപോലെ തന്നെ മൂന്ന് പുഴുങ്ങിയ മുട്ടയും ഗ്രേറ്റ് ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് ഇത് മാറ്റിവച്ചതിനുശേഷം ഒരു പാത്രം അടുപ്പത്ത് വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക്.

ചെറുതായി അരിഞ്ഞ സവാള ഇട്ടു കൊടുത്ത് വഴറ്റാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചെറുതാക്കി അരിഞ്ഞതും പച്ചമുളക് ചെറുതാക്കി അരിഞ്ഞതും വേപ്പിലയും ഇട്ട് കൊടുത്ത് വഴറ്റാവുന്നതാണ്. ഇത് നല്ലവണ്ണം മൂത്ത് വരുമ്പോൾ ഇതിലേക്ക് പൊടികൾ ഇട്ടുകൊടുക്കാവുന്നതാണ്. മഞ്ഞൾപൊടി കാശ്മീരി ചില്ലി പൊടി കുരുമുളകുപൊടി ഗരം മസാലപ്പൊടി.

എന്നിവ ഇട്ടുകൊടുത്ത നല്ലവണ്ണം മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന മുട്ടയും ഉരുളക്കിഴങ്ങും ഇട്ടുകൊടുക്കാവുന്നതാണ്. ഇത് നല്ലവണ്ണം മിക്സ് ചെയ്തതിനുശേഷം ഗ്യാസ് ഓഫ് ചെയ്ത് ചൂടാറാൻ മാറ്റി വയ്ക്കേണ്ടതാണ്. ചൂടാറിയതിനു ശേഷം ഇഷ്ടമുള്ള ഷേപ്പിൽ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.