കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് കട്ട്ലൈറ്റ്. കട്ട്ലൈറ്റ് ആയാലും നോൺവെജ് കട്ട് ലൈറ്റ് ആയാലും ഏവർക്കും പ്രിയപ്പെട്ട തന്നെയാണ്. അത്തരത്തിൽ ഏവരെയും കൊതിപ്പിക്കുന്ന രീതിയിലുള്ള ഒരു കട്ട്ലൈറ്റ് റെസിപ്പി ആണ് ഇതിൽ കാണുന്നത്. മറ്റു കട്ലൈറ്റിൽ നിന്ന് വളരെയധികം വ്യത്യസ്തമായി മാഗി കൊണ്ടാണ് ഈയൊരു കട്ട് ലൈറ്റ് ഉണ്ടാക്കുന്നത്.
അത്തരത്തിൽ മാഗി കട്ലേറ്റ് റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഈ കട്ട്ലെറ്റ് ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവും ആദ്യം ഒരു പാനിൽ അല്പം വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പും വെളിച്ചെണ്ണയും ഒഴിച്ച് നല്ലവണ്ണം തിളപ്പിച്ചെടുക്കുകയാണ് വേണ്ടത്. ഇത് തിളച്ചു വരുമ്പോൾ ഇതിലേക്ക് മാഗിയുടെ മസാല പൗഡർ ചേർക്കുകയും അതോടൊപ്പം തന്നെ മാഗി ചേർത്ത് വേവിച്ചെടുക്കുകയും ചെയ്യേണ്ടതാണ്.
ഇത് നല്ലവണ്ണം വെന്തു കഴിയുമ്പോൾ ഇത് മാറ്റിവെക്കാവുന്നതാണ്. പിന്നീട് മറ്റൊരു പാൻ വച്ച് അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് മൂത്ത് വരുമ്പോൾഅതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് വഴറ്റേണ്ടതാണ്. ഇത് നല്ലവണ്ണം മൂത്ത വരുമ്പോൾ ഇതിലേക്ക് വേപ്പിലയും സവാളയും ചേർത്ത് കൊടുത്ത് മൂപ്പിക്കാവുന്നതാണ്.
ഇവയെല്ലാം നല്ലവണ്ണം മൂത്ത വരുമ്പോൾ നമുക്ക് ഇതിലേക്ക് അര സ്പൂൺ കുരുമുളകുപൊടി ചേർത്തു നല്ലവണ്ണം ഇളക്കാവുന്നതാണ്. പിന്നീട് വേവിച്ച ഉരുളക്കിഴങ്ങ് കൂടി ഇതിൽ മിക്സ് ചെയ്യാവുന്നതാണ്. പിന്നീട് ഇത് തീയിൽ നിന്ന് വാങ്ങി വയ്ക്കാവുന്നതാണ്. ഈയൊരു മിശ്രിതം തണുത്തതിനുശേഷം നമുക്ക് ഇഷ്ടമുള്ള ഷേപ്പ് ആക്കി മാറ്റാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.