ഗോതമ്പ് പൊടിയിൽ അല്പം തിളച്ചവെള്ളം ചേർക്കൂ അപ്പോൾ കാണാം മാജിക്. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

പ്രഭാത ഭക്ഷണങ്ങളിൽ നാമോരോരുത്തരും കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് ഇടിയപ്പം. നൂല് നൂലായിരിക്കുന്ന ഈ ഒരു ഇടിയപ്പത്തെ നൂലപ്പം എന്നും പലയിടങ്ങളിലും പറയപ്പെടുന്നു. ഇടിയപ്പം അരിപ്പൊടി വെച്ചിട്ടാണ് ഉണ്ടാക്കാറുള്ളത്. അരിപ്പൊടി നല്ലവണ്ണം തിളച്ച വെള്ളത്തിൽ ഉപ്പിട്ട് കുഴച്ചെടുക്കുമ്പോൾ നല്ല സോഫ്റ്റ് ആയിട്ടുള്ള ഇടിയപ്പം ഉണ്ടാകുന്നു. എന്നാൽ സാധാരണ നാം ഉണ്ടാക്കുന്ന ഇടിയപ്പത്തേക്കാൾ വളരെ വ്യത്യസ്തമായിട്ടുള്ള ഒരു ഇടിയപ്പം ആണ് ഇതിൽ കാണുന്നത്.

അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന ഇടിയപ്പത്തിന്റെ അതേ രുചിയിൽ ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കുന്ന ഇടിയപ്പം റെസിപ്പി ആണ് ഇതിൽ കാണുന്നത്. പൂവ് പോലെ വളരെ സോഫ്റ്റ് ആയിട്ടുള്ള ഒരു ഇടിയപ്പം തന്നെയാണ് ഇത്. ഈയൊരു തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവുമാദ്യം ഗോതമ്പ് പൊടി എടുത്ത് അല്പം ചൂടാക്കുകയാണ് ചെയ്യേണ്ടത്. വറുത്ത അരിപ്പൊടിക്ക് നൂലപ്പം ഉണ്ടാക്കുന്നതുപോലെ വറുത്ത ഗോതമ്പ് പൊടിക്ക് വേണം ഇടിയപ്പം ഉണ്ടാക്കാൻ.

അതിനായി ഒരു പാനിലേക്ക് അല്പം ഗോതമ്പ് പൊടി ഇട്ട് ഒന്ന് വറുത്തെടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് പാകത്തിന് ഉപ്പ് ചേർത്ത് തിളച്ചവെള്ളം ഉപയോഗിച്ച് കുഴച്ചെടുക്കേണ്ടതാണ്. തിളച്ച വെള്ളം എടുത്താൽ മാത്രമേ ഇത് നല്ലവണ്ണം സോഫ്റ്റ് ആയി വരികയുള്ളൂ. ഇത് അപ്പത്തിന്റെ പാകമാകുമ്പോൾ ഇതിലേക്ക് അല്പം എണ്ണ ഒഴിച്ചു കൊടുത്തുകൊണ്ട്.

കൈകൊണ്ട് നമുക്ക് കുഴച്ചെടുക്കാവുന്നതാണ്. പിന്നീട് സേവനാഴിയിൽ ഇത് ഇട്ടു കൊടുത്ത് ഇടിയപ്പം ഉണ്ടാക്കുന്നതുപോലെ തയ്യാറാക്കാവുന്നതാണ്. ഇതിനായി വാട്ടിയെടുത്ത വാഴയിലയിൽ അല്പം നാളികേരം ഇട്ട് അതിനു മുകളിലേക്ക് ഇടിയപ്പം തയ്യാറാക്കി വയ്ക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.