ഇന്നത്തെ റെസിപ്പി എന്നു പറയുന്നത് നാടൻ ഒഴിച്ചുകറി ആണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. വെണ്ടയ്ക്ക തക്കാളി തേങ്ങ പാൽ കറി ആണ് ഇത്. വെണ്ടയ്ക്ക തക്കാളി തേങ്ങ അരച്ചാണ് തയ്യാറാക്കുന്നത്. തേങ്ങാ പാൽ ചേർത്ത് ആണ് തയ്യാറാക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. കാൽ കപ്പ് തുവര പരിപ്പ് എടുക്കുക. അതിലേക്ക് ഒരു പിടി വെണ്ടയ്ക്ക എടുക്കുക. മൂന്ന് ചെറിയ തക്കാളി എടുക്കുക. പിന്നീട് മൂന്ന് പച്ചമുളക് എടുക്കുക.
ആദ്യം പരിപ്പ് വേവിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് തേങ്ങ പാൽ ആണ്. തേങ്ങ അരച്ചതല്ലാതെ തേങ്ങയുടെ രണ്ടാം പാലും ഒന്നാം പാലും ഉപയോഗിച്ചിട്ട് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതുകൂടി എടുത്തു വച്ചു വേണം കറി ഉണ്ടാക്കാൻ തുടങ്ങാൻ. ആദ്യം പരിപ്പ് വൃത്തിയാക്കി എടുക്കുക. പിന്നീട് കുക്കറിലേക്ക് കഴുകി വൃത്തിയാക്കിയ പരിപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് പരിപ്പിന്റെ കൂടെ ഒന്ന് രണ്ട് സാധനം കൂടി ആവശ്യമാണ്. പച്ചമുളക് നടു പൊള്ളിച്ചു ചേർക്കുക. പരിപ്പിന്ന് ആവശ്യമായ ഉപ്പും കൂടി ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് പരിപ്പ് രണ്ട് വിസിൽ വരുന്നത് വരെ വേവിച്ചു എടുക്കുക. പിന്നീട് ഇതിലേക്ക് വെള്ളം കൂടി ചേർക്കുക. പരിപ്പു വെന്തു വരുന്നതു വരെ വെയിറ്റ് ചെയ്യുക. പിന്നീട് മറ്റൊരു ചട്ടി എടുക്കുക ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. വെണ്ടക്ക തക്കാളി വഴറ്റിയെടുക്കാൻ ആവശ്യമായ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ആണ് വേണ്ടത്. ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് കട്ട് ചെയ്തു വയ്ക്കുന്ന വെണ്ടയ്ക്ക ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് തക്കാളി ചേർക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് ചേർക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് മുളകുപൊടി ചേർക്കുക.
പിന്നെ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് വേറെ പൊടികൾ ചേർക്കേണ്ട ആവശ്യമില്ല. ഇത് നന്നായി കുഴഞ്ഞു വരുമ്പോൾ പച്ചമുളക് പരിപ്പ് വേവിച്ചുവച്ചത് ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി കൊടുക്കുക. പിന്നീട് തേങ്ങാപ്പാല് ചേർത്ത് നന്നായി ഇളക്കി എടുക്കാവുന്നതാണ്. പിന്നീട് മറ്റൊരു വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് ഉലുവ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് മൂന്ന് വറ്റൽമുളക് ചേർത്തു കൊടുക്കുക. രണ്ടു തണ്ട് കറിവേപ്പില ചേർത്ത് കറിയിലേക്ക് വറവ് ചേർത്തു കൊടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.