നല്ല മൊരിഞ്ഞ അവൽ വട ഈസിയായി തയ്യാറാക്കാം. ഇതാരും കാണാതെ പോകല്ലേ.

നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒരു നാലുമണി പലഹാരം ആണ് വട. ഉണ്ടാക്കിയെടുക്കാനും കഴിക്കാനും വളരെ എളുപ്പകരമായിട്ടുള്ള ഒരു നാലുമണി പലഹാരം ആണ് ഇത്. അത്തരത്തിൽ സാധാരണ നാം വീട്ടിൽ തയ്യാറാക്കുന്ന വടയേക്കാൾ വളരെ വ്യത്യസ്തമായിട്ടുള്ള വട റെസിപ്പിയാണ് ഇതിൽ കാണുന്നത്. സാധാരണ ഉഴുന്ന് ഉപയോഗിച്ചിട്ടാണ് നാം വട തയ്യാറാക്കി എടുക്കാറുള്ളത്.

എന്നാൽ ഒരു തരി പോലും ഉഴുന്ന് ചേർക്കാതെ പെർഫെക്റ്റ് ആയിട്ടുള്ള വട തയ്യാറാക്കാവുന്നതാണ്. ഇതിൽ ഉഴുന്നിന് പകരം ചേർക്കുന്നത് അവലാണ്. അത്തരത്തിൽ അവൽ ചേർത്തുള്ള വട തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഒന്നര കപ്പ് അവൽ നല്ലവണ്ണം കഴുകി എടുക്കേണ്ടതാണ്. പിന്നീട് ഇതൊരു പാത്രത്തിലേക്ക് ഇട്ട് വെച്ച് അല്പം വെള്ളം കൂടി ചേർത്ത് ഇത് 10 മിനിറ്റ് റസ്റ്റ് ചെയ്തു വയ്ക്കാവുന്നതാണ്.

പിന്നീട് ഇതിലേക്ക് നമുക്ക് ചേരുവകൾ ചേർക്കാവുന്നതാണ്. ഏറ്റവും ആദ്യം മൂന്ന് ടേബിൾസ്പൂൺ അരിപ്പൊടിയും രണ്ട് ടേബിൾസ്പൂൺ റവയും ആണ് ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് ഇത് നല്ലവണ്ണം അല്പം വെള്ളം ഒഴിച്ച് കുഴച്ച് എടുക്കേണ്ടതാണ്. അതിനുശേഷം ചെറുതായിഅരിഞ്ഞ സവാള ആവശ്യത്തിന് പച്ചമുളക് ചെറുതായി നുറുക്കിയത് ഒരു കഷണം ഇഞ്ചി ചെറുതായി.

നുറുക്കിയത് മല്ലിയില ചെറുതായി നുറുക്കിയത് എന്നിവയെല്ലാം ഇതിലേക്ക് ചേർത്തു കൊടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ ആവശ്യത്തിന് ഉപ്പും സോഡാപ്പൊടിയും ചേർത്തു കൊടുത്തു അല്പം വെള്ളം കൂടി തെളിച്ചു നല്ലവണ്ണം കുഴച്ചെടുക്കേണ്ടതാണ്. പിന്നീട് കയ്യിൽ ഒരല്പം എണ്ണ തടവി ഉഴുന്നുവടയുടെ ഷേപ്പിൽ ഇത് തയ്യാറാക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.