പലതരത്തിലുള്ള പച്ചക്കറികൾ നാമോരോരുത്തരും നമ്മുടെ വീട്ടിൽ നട്ടുവളർത്താറുണ്ട്. നമ്മുടെ അടുക്കള തോട്ടങ്ങളിൽ നിന്ന് തന്നെ അത്തരത്തിൽ നമുക്ക് കറിക്ക് ആവശ്യമുള്ള പച്ചക്കറികൾ നാം തയ്യാറാക്കി എടുക്കാറുണ്ട്. അത്തരത്തിൽ പച്ചക്കറി തോട്ടമുള്ള ഏതൊരു വീട്ടിലും കാണാൻ സാധിക്കുന്ന ഒരു ചെടിയാണ് വെണ്ട. നല്ലവണ്ണം പരിപാലിക്കുകയാണെങ്കിൽ വളരെ അധികം വിളവ് നമുക്ക് നൽകുന്ന ഒരു ചെടി തന്നെയാണ് ഇത്.
ഇത് നടുന്നത് മുതൽ കായ ഉണ്ടാകുന്നതുവരെ നാം ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കിൽ ഇത് നിറയെ പൂക്കുകയും നിറയെ കായ്ക്കുകയും ചെയ്യുന്നതാണ്. അത്തരത്തിൽ വെണ്ടയുടെ വിത്ത് നടുമ്പോൾ എപ്പോഴും അത് മുളപ്പിച്ചു നടാൻ ശ്രദ്ധിക്കേണ്ടതാണ്. വിത്ത് മണ്ണിലോട്ട് നേരിട്ട് കൊടുക്കുകയാണെങ്കിൽ അത് പലതും എലിയും മറ്റും കഴിച്ചു പോവുO.
അതിനാൽ തന്നെ അത് മുളപ്പച്ചതിനു ശേഷം നടുന്നതാണ് ഉത്തമം. പിന്നീട് ഈ മുളപ്പിച്ചെടുത്ത തൈ നേരിട്ട് മണ്ണിലേക്ക് നടാൻ പാടില്ല. ഇത് ഒരു ഡ്രോബാഗിലോ ചട്ടിയിലോ നടുമ്പോൾ ഏറ്റവും ആദ്യം അതിലേക്ക് ആര്യവേപ്പിന്റെ ഇലയാണ് ഇട്ടു കൊടുക്കേണ്ടത്. പിന്നീടാണ് അതിനു മുകളിലേക്ക് മണ്ണ് ഇട്ടുകൊടുക്കേണ്ടത്. ഈ മണ്ണിലേക്ക് ആവശ്യത്തിനുള്ള വളപ്രയോഗവും നാം നടത്തി കൊടുക്കേണ്ടതാണ്.
പിന്നീട് ഈ മണ്ണിൽ ഒരു കുഴി പോലെ ആക്കി അതിനെ ഏറ്റവും അടിഭാഗത്താണ് ഈ വെണ്ട തൈ നട്ടു കൊടുക്കേണ്ടത്. വെണ്ടയെ പോലെ തന്നെ തക്കാളിക്കും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്. വെണ്ട കൃഷി ക്കും തക്കാളി കൃഷിയും ഗ്രോബാഗിന്റെ അര ഭാഗത്തോളം മണ്ണ് വേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.