നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് ഉപ്പുമാവ് തയ്യാറാക്കിയാലോ… ഒരു വെറൈറ്റി റെസിപ്പി…| Broken Wheat Upma

ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് നുറുക്ക് ഗോതമ്പ്. നുറുക്ക് ഗോതമ്പു ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഉപ്പുമാവ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്നതാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. നമുക്ക് ഇന്ന് വളരെ ഹെൽത്തി ആയിട്ടുള്ള ബ്രേക്ക് ഫാസ്റ്റ് റെസിപ്പി തയ്യാറാക്കാം. ബ്രേക്ക് ഫാസ്റ്റിനും അതുപോലെതന്നെ വൈകുന്നേരം ചായയുടെ കൂടെയും അതുപോലെതന്നെ ഡിന്നറിനും കഴിക്കാൻ കഴിയുന്ന റെസിപ്പി ആണ്. ഇത് ഷുഗർ കാർക്ക് സ്പെഷ്യലായ റെസിപ്പി ആണ്. ഷുഗർ കാർക്ക് മാത്രമല്ല ഷുഗർ ഉള്ള ആളുകൾക്കും.

അതുപോലെതന്നെ ഡയറ്റ് നോക്കുന്ന ആളുകൾക്ക് സ്പെഷ്യലായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഉപ്പുമാവ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് നന്നായി ഡ്രൈ ആക്കി അല്ല എടുക്കുന്നത്. ചെറുതായി നനവുള്ള രീതിയിലാണ് എടുക്കുന്നത്. ഇത് കഴിക്കാൻ എളുപ്പം ചെറിയ നനവുള്ള രീതിയിൽ ആണ്. വല്ലാതെ ഡ്രൈ ആയി പോയാൽ കഴിക്കാനുള്ള ബുദ്ധിമുട്ട് ആയിരിക്കും. ഇത് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. സെമിയം ഉപ്പുമാവ് ചെയ്യുമ്പോൾ സേമിയം വറുത്തെടുക്കാറുണ്ട്. ആദ്യം തന്നെ നുറുക്ക് ഗോതമ്പ് എടുക്കുക.

അതുപോലെതന്നെ വറ്റൽമുളക് കടുക് തേങ്ങ ചിരകിയത് പിന്നീട് ഇതിലേക്ക് ക്യാരറ്റ് ചേർക്കുന്നുണ്ട് അതുപോലെതന്നെ ഉള്ളിയും സവാളയും ചേർക്കുക ഉള്ളി കൂടുതലും അതുപോലെതന്നെ സവാള ഒരു മീഡിയമാണ് ചേർത്തു കൊടുക്കേണ്ടത്. അതുപോലെതന്നെ മൂന്ന് പച്ചമുളക് ഒരു ചെറിയ കഷണം ഇഞ്ചി കുറച്ചു കറിവേപ്പില എന്നിവയാണ് ആവശ്യമുള്ളത്. ഈ ഉപ്പുമാവ് തയ്യാറാക്കുന്നത് വെളിച്ചെണ്ണയിലാണ്. ആദ്യം തന്നെ ഗോതമ്പ് എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കുക. പിന്നീട് കുക്കർ ചൂടാക്കാനായി വയ്ക്കുക. പിന്നീട് ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. പിന്നീട് ഇതിലേക്ക് കടുക് ചേർത്ത് കൊടുക്കുക.

ഈ സമയത്ത് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ഈ കപ്പിൽ ഒരു കപ്പ് ഗോതമ്പ് എടുക്കുക. കടുക് പൊട്ടി വരുമ്പോൾ ഇതിലേക്ക് വറ്റൽ മുളക് ചേർത്തു കൊടുക്കുക. അതുപോലെതന്നെ പിന്നീട് സവാള ഇഞ്ചി പച്ചമുളക് ഉള്ളി കേരറ്റ് കറി വേപ്പില എല്ലാം ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. അതുപോലെ തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ഗോതമ്പ് ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND

Leave a Reply

Your email address will not be published. Required fields are marked *