വ്യത്യസ്തമായ രീതിയിൽ ഒരു കടല കറി തയ്യാറാക്കിയാലോ. ഇന്ന് അടിപൊളി ഈസിയായ കടല റോസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. കുക്കറിലാണ് ഇത് തയ്യാറാക്കുന്നത്. ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും അപ്പത്തിന്റെ കൂടെയും കഴിക്കാവുന്ന ഒന്നാണ് ഇത്. മുക്കാൽ കപ്പ് എട്ട് മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തത് ആണ് ഇവിടെ എടുത്തിരിക്കുന്നത്. കൂടാതെ സബോള രണ്ടെണ്ണം, ചെറിയ കക്ഷണം ഇഞ്ചി, വെളുത്തുള്ളി നാലല്ലി, ചെറിയ പച്ചമുളക്, തക്കാളി എന്നിവ ഉപയോഗിച്ച് ആണ് ഇത് തയ്യാറാക്കുന്നത്.
തക്കാളിയും സബോളയും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും നന്നായി ചെറുതാക്കി എടുക്കുക. പിന്നീട് കുക്കറിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി എടുക്കുക. ഇതിലേക്ക് നാലഞ്ച് ഗ്രാമ്പൂ, ഒരു പീസ് പട്ട എന്നിവ ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം ചേർത്ത് കൊടുക്കുക. ഇത് പൊട്ടി വരുമ്പോൾ ഇതിലേക്ക് കട്ട് ചെയ്ത് വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കുക.
ഇത് കുക്കായി തുടങ്ങുമ്പോൾ ഇതിലേക്ക് സവാള ചേർക്കാം. ഇതിലേക്ക് ഒരു കതിർപ്പ് കറിവേപ്പില ചേർത്ത് കൊടുക്കുക. നന്നായി വാടി വരുമ്പോൾ ഇതിലേക്ക് പൊടികൾ ചേർത്തു കൊടുക്കാം. ഒന്നര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി. ഒന്നര ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ. പിന്നീട് അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി മിസ്സ് ചെയ്യുക. ഇത് നന്നായി പാകം ചെയ്തു വരുമ്പോൾ ഇതിലേക്ക് തക്കാളി ചേർത്ത് കൊടുക്കുക.
ചേർന്ന ഇളക്കിയ ശേഷം കുറേശ്ശെ വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കുതിർത്തു വച്ചിരിക്കുന്ന കടല കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് 5 വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക. അതിനുശേഷം അര ടീസ്പൂൺ ഗരം മസാല പൊടി കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. കടലക്കറി ഈ രീതിയിൽ കഴിച്ചിട്ടുള്ളവർ കമന്റ് ചെയൂ. അഭിപ്രായം പങ്കു വയ്ക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.