വ്യത്യസ്തമായ രീതിയിൽ ഒരു കിടിലൻ ഉപ്പുമാവ് തയ്യാറാക്കാം… ഇങ്ങനെ ചെയ്താൽ എല്ലാവരും കഴിക്കും…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് രാവിലെ ബ്രേക്ക് ഫാസ്റ്റ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു നല്ല ടേസ്റ്റി ആയ ഉപ്പുമാവ് ആണ്. പലപ്പോഴും ഉപ്പുമാവ് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. ചിലർ ഗ്യാസ് ആണെന്ന് മാറ്റിനിർത്തുന്നവരാണ്. ചിലർക്ക് ഉപ്പുമാവ് കഴിക്കുന്നത് നെഞ്ചറിച്ചിൽ പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ ഇതുപോലെ ഉപ്പുമാവ് തയ്യാറാക്കി കഴിക്കുകയാണ് എങ്കിൽ എല്ലാവരും ഇനി ഉപ്പുമാവ് ഇഷ്ടപെടും. ഈ ഉപ്പുമാവ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു കപ്പ് റവ, രണ്ടു മുട്ട, മൂന്ന് ടേബിൾസ്പൂൺ തേങ്ങ ചിരകിയത്, ഒരു ടേബിൾ സ്പൂൺ ഉഴുന്ന്, ഒരു ടേബിൾ സ്പൂൺ പൊട്ടുകടല, മൂന്ന് പച്ചമുളക്, ഒരു ചെറിയ കഷണം ഇഞ്ചി, ഒരു സവാള, ഒരു ചെറിയ ക്യാരറ്റ്, കാൽ കപ്പ് ഗ്രീൻ ബീൻസ് എന്നിവയാണ് ഇതിന് ആവശ്യമുള്ളത്.

ആദ്യം റവ വറുത്തെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വെളിച്ചെണ്ണ ആണ് ചേർത്തു കൊടുക്കുക. വെളിച്ചെണ്ണയിലാണ് ഉപ്പുമാവ് തയ്യാറാക്കി എടുക്കേണ്ടത്. എടുത്തു വച്ചിരിക്കുന്ന മുട്ടയിലേക്ക് മുട്ടയ്ക്ക് ആവശ്യമായ ഉപ്പ് കുരുമുളകുപൊടി എന്നിവ ചേർത്ത് എടുക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ഒഴിച്ചുകൊടുക്കുക. ഇത് നന്നായി സ്ക്രബ്ൾ ചെയ്ത് എടുക്കുക. പിന്നീട് മുട്ട മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി വയ്ക്കുക. പിന്നീട് മറ്റൊരു പാൻ എടുത്ത ശേഷം വീണ്ടും വെളിച്ചെണ്ണ ചേർക്കുക.

വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. ഇത് പൊട്ടി വരുമ്പോൾ ഉഴുന്നുപരിപ്പ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് പിന്നീട് പൊട്ടുകടല ചേർത്ത് കൊടുക്കുക. ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് ഇഞ്ചി ചെറുതായി കട്ട് ചെയ്തത് ചേർത്ത് കൊടുക്കുക. ഈ സമയത്ത് വറ്റൽ മുളക് രണ്ടുമൂന്നെണ്ണം ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് സവാള അരിഞ്ഞുവച്ചത് അതുപോലെതന്നെ ക്യാരറ്റ് അരിഞ്ഞത് ചേർത്തു കൊടുക്കുക. ഇത് പാഗമായി വരുമ്പോൾ ഇതിലേക്ക് പച്ചമുളക് കൂടി ചേർത്ത് കൊടുക്കുക.

പിന്നീട് ഇതിലേക്ക് കറിവേപ്പിലയും ഗ്രീൻ ബീൻസും ചേർത്ത് കൊടുക്കുക. ഇത് നന്നായി വഴറ്റി എടുക്കുക. നല്ല ടേസ്റ്റ് കിട്ടണമെങ്കിൽ പച്ചവെള്ളം ചേർക്കരുത് എപ്പോളും ചൂടുവെള്ളം തന്നെ ചേർക്കുക. പിന്നീട് ഇതിലേക്ക് നാളികേരം റവ ചേർത്ത് ശേഷം ഉടനെ തന്നെ നന്നായി ഇളക്കി മിസ്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് തിളപ്പിച്ച് വെള്ളം ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് ഇത് അടച്ചുവെച്ച ശേഷം. എന്തു വരുമ്പോൾ ഇതിലേക്ക് മുട്ടയും കൂടി ചേർക്കാവുന്നതാണ്. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *