നെല്ലിക്ക ഇങ്ങനെ ചെയ്തു കഴിച്ചിട്ടുണ്ടോ..!! ഇതിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകല്ലേ…

ചോറ്ന് ക്കറിയില്ലെങ്കിൽ വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി അഞ്ച് നെല്ലിക്ക മാത്രം മതി. ഈ ഓരോ നെല്ലിക്കയും ഗ്രേറ്ററിലേക്ക് വെച്ച് ഗ്രേറ്റ് ചെയ്തെടുക്കുകയാണ് വേണ്ടത്. നെല്ലിക്ക ഉപയോഗിച്ചുള്ള ചമ്മന്തി ആദ്യമായിട്ടായിരിക്കും കഴിക്കാൻ പോകുന്നത്. ഇത് വെറുതെ ഗ്രേറ്റ് ചെയ്തു എടുക്കുക.

ഇത് എങ്ങനെ ഗ്രേറ്റ് ചെയ്ത് എടുക്കാം എന്ന് നോക്കാം. സാധാരണ കാബേജ് ബീറ്റ്റൂട്ട് എല്ലാം ഗ്രേറ്റ് ചെയ്യുന്ന പോലെ തന്നെ ഇതും ചെയ്തെടുക്കാം. പിന്നീട് ഒരു ചട്ടി അടുപ്പത്ത് വയ്ക്കുക. ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് കടുക് ഇട്ടു കൊടുക്കുക. ഇത് നന്നായി പൊട്ടി വരുമ്പോൾ ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉഴുന്നുപരിപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കടലപ്പരിപ്പ് ചേർത്ത് കൊടുക്കുക.

പിന്നീട് ഇതൊന്നു ഇളകി കൊടുക്കുക. പിന്നീട് ഇതിലേക്ക് നാല് വറ്റൽമുളക് ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ നാല് പച്ചമുളക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് രണ്ടു വെളുത്തുള്ളി ചേർത്ത് കൊടുക്കുക. പിന്നീട് വേണ്ടത് ചെറിയ ഉള്ളിയാണ്. ഇത് മൂന്നു കഷണം ചേർത്ത് കൊടുക്കുക. പിന്നീട് കുറച്ചു കറിവേപ്പില കൂടി ചേർത്തു കൊടുക്കുക.

പിന്നീട് ഇത് നല്ലപോലെ മിക്സ് ആക്കി എടുക്കുക. പിന്നീട് ഇതിലേക്ക് കാൽ ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി ഇട്ടുകൊടുക്കുക. ഇത് നന്നായി മിക്സ് ആക്കി എടുക്കുക. പിന്നീട് ഇതിലേക്ക് ആദ്യമേ ഗ്രേറ്റ് ചെയ്തെടുത്ത നെല്ലിക്ക ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. അതുപോലെ തന്നെ ചെറിയ ഉണ്ട പുളി കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇത് മിക്സ് ആക്കി എടുക്കുക. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *