സാധാരണ മത്തിക്കറി വെക്കുന്ന രീതിയുടെ കൂടെ തന്നെ ചെറിയ ഇൻഗ്രീഡിയൻസ് കൂടി ചേർത്ത് കിടിലൻ മത്തിക്കറിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മത്തിക്കറിയിൽ മാങ്ങയിട്ട് മുര്ങ്ക്കായും ചേർത്ത് തയ്യാറാക്കാവുന്ന വ്യത്യസ്തമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾ ഈ രീതിയിൽ ചെയ്തിട്ടുള്ള വരാണെങ്കിൽ നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുമല്ലോ. ആദ്യം 5 മത്തിയെടുക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് എടുക്കുക.
പിന്നീട് ഒരു മുര്ങ്ക്കാ അതുപോലെതന്നെ ഒരു പച്ചമാങ്ങ രണ്ടു ചെറിയ കഷണം ഇഞ്ചി എട്ട് ഉള്ളി നീളത്തിൽ അരിഞ്ഞത്. മൂന്ന് പച്ചമുളക് എന്നിവയാണ് ഇതിലേക്ക് ആവശ്യമുള്ളത്. ഇതിലെ ഉള്ളിയും ഇഞ്ചിയും ചതിക്കാതെയാണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്. ഉള്ളി തന്നെ ചേർക്കാൻ ശ്രദ്ധിക്കുക. സവാള ചേർക്കരുത്. മത്തി വേണമെങ്കിൽ കട്ട് ചെയ്ത ശേഷം അങ്ങനെ ചെയ്യാവുന്നതാണ്.
ആദ്യം തന്നെ അരപ്പ് തയ്യാറാക്കുക. മിക്സിയുടെ ജാറിലേക്ക് തേങ്ങ ഇട്ടുകൊടുത്ത് ശേഷം ഇത് കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് കറി ഉണ്ടാക്കിയെടുക്കാവുന്നതാണ്. പിന്നീട് തേങ്ങ അരച്ചത് മാറ്റി വയ്ക്കുക. ചട്ടിയിലെ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചിട്ടുണ്ട് ഇതിലേക്ക് കാൽ ടീസ്പൂൺ ഉല്ലുവ ചേർത്തു കൊടുക്കുക. ഉലുവ ചൂടായി വരുമ്പോൾ ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ഇഞ്ചി പച്ചമുളക് അതുപോലെതന്നെ ഉള്ളി എന്നിവ ചേർത്ത് കൊടുക്കുക.
ഇതെല്ലാം കൂടെ നന്നായി വഴറ്റിയെടുക്കുക. ഇതിൽ പച്ച മാങ്ങ ഇട്ടു കറി ഉണ്ടാക്കുകയാണ് നല്ലത്. പിന്നീട് ഈ ഒരു മസാലയ്ക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നെ ഉള്ളി കൂടുതലായി ചേർക്കാൻ കഴിയുമെങ്കിൽ കൂടുതൽ ഉള്ളി ചേർത്ത് കൊടുക്കുക. പിന്നീട് ഉള്ളി സോഫ്റ്റ് ആയി വരണം. സാധാരണ വാളൻ പുളി പിഴിഞ്ഞ ശേഷമാണ് ഇത്തരത്തിൽ മീൻ കറി വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.