വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇരുന്ന് കൊണ്ട് വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്ന കിടിലം റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വെറുതെ സമയം കളയണ്ട ഇത് ചെയ്തു നോക്കാം. പച്ച മുന്തിരി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു വെറൈറ്റി റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ 500 ഗ്രാം പച്ചമുന്തിരി എടുക്കുക.
ആദ്യം തന്നെ മുന്തിരി നല്ലപോലെ കഴുകി ക്ലീൻ ആക്കി എടുക്കുന്നു. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് നിരത്തി വെച്ചു കൊടുക്കുക. പിന്നീട് ഇത് ഇഡലി പാത്രത്തിൽ വച്ച് വെള്ളം ഒഴിച്ച് തട്ടു ഉപയോഗിച്ച് ഇതിലേക്ക് മുന്തിരി പാത്രം ഇറക്കി വെക്കുക. പിന്നീട് ചെറിയ ചൂടിൽ മുന്തിരി വേവിച്ചെടുക്കുക. ഇത് ചൂട് മാറി വരുമ്പോൾ ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക.
പിന്നീട് ഇത് ഒന്ന് അടിച്ചെടുക്കുക. പിന്നീട് ഇത് അരിച്ചെടുക്കുക. പിന്നീട് ഇത് ഒരു പാനിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു മൂന്ന് വലിയ ടേബിൾസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കാം. അതുപോലെതന്നെ ഒരു ടേബിൾ സ്പൂൺ അരിപൊടി കൂടി ചേർത്ത് കൊടുക്കുക.
പിന്നീട് സ്റ്റൗ ഓൺ ചെയ്തതിനുശേഷം കൂടിയ ചൂടിൽ വേവിച്ചെടുക്കുക. ഇത് പകുതി കുറുകി വരുമ്പോൾ ഇതിലേക്ക് വലിയ ടേബിൾസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. എല്ലാവർക്കും ജാം ആയി ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen