ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗോതമ്പ് ദോശ തന്നെ സാധാരണ ഉണ്ടാകുന്നതിൽ നിന്ന് വ്യത്യസ്തമായി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. നല്ല ടേസ്റ്റിയും അതുപോലെതന്നെ ഹെൽത്തി ആയിട്ടുള്ള ഗോതമ്പ് ദോശ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും ദോശ വളരെ ഇഷ്ടമാണ്.
ഗോതമ്പ് ദോശ ആണെങ്കിൽ പ്രത്യേക ടേസ്റ്റ് ആണ്. ഇതിൽ എന്തെങ്കിലും പ്രത്യേക ഇൻഗ്രീഡിയ ചേര്‍ത്ത് ഉണ്ടാക്കുകയാണെങ്കിൽ എല്ലാവർക്കും വളരെ ഇഷ്ടപ്പെടും. പുട്ട് ആയിരിക്കും കൂടുതൽ നമ്മൾ ഉണ്ടാക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് പുട്ട്.
പുട്ട് കഴിച്ചു മടുത്തിട്ടുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഗോതമ്പ് ദോശ. ഇതിനായി ആദ്യം തന്നെ ആവശ്യമുള്ളത് ഒരു കപ്പ് ഗോതമ്പ് പൊടിയാണ്. ഇതിലേക്ക് പിന്നീട് ആവശ്യമുള്ളത് ഒരു കപ്പ് റവയാണ്. ഇത് ചേർത്താണ് ഗോതമ്പ് ദോശ തയ്യാറാക്കുന്നത്. റവ കുതിർത്തു വെക്കുക. ഇത് പാലിലാണ് കുതിർത്ത് വെക്കേണ്ടത്.
ഇത് നന്നായി കുതിർന്നു വരുമ്പോൾ ഇത് ഗോതമ്പിന്റെ കൂടെ മിസ്സ് ചെയ്തു എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ഒന്നര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ദോശ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vichus Vlogs