മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണപദാർത്ഥങ്ങളിൽ ചിലതാണ് ഇഞ്ചിയും അതുപോലെതന്നെ മുരിങ്ങയും. നല്ലൊരു ശതമാനം മലയാളികളുടെയും വീട്ടുമുറ്റത്ത് ഇതുരണ്ടും ആവശ്യത്തിന് അധികം ലഭ്യമാണ് എന്നത് തന്നെയാണ് ഇതിന് ഇത്രയേറെ പ്രിയമാക്കിയത്. ആരോഗ്യഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് മുരിങ്ങയും അതുപോലെതന്നെ ഇഞ്ചിയും. എന്നാൽ ഇവ രണ്ടും ഒത്തുചേർന്നാൽ ആരോഗ്യ ഗുണങ്ങൾ ഇരട്ടിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത് വെറുതെ കഴിച്ചാൽ ഇതിന്റെ ഗുണങ്ങൾ ലഭിക്കില്ല. കൃത്യമായ അളവിൽ ഇഞ്ചിയും മുരിങ്ങയും ചേരുമ്പോൾ മാത്രമാണ് ഇത് രോഗങ്ങൾ ഇല്ലാതാക്കുന്നത്.
എന്തെല്ലാം രോഗങ്ങൾ ആണ് ഇത് ഇല്ലാതാക്കുന്നത് എങ്ങനെയാണ് ഇത് ഉണ്ടാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പല രോഗങ്ങൾക്കും നമ്മൾ വെറുതെ മരുന്നു വാങ്ങി കഴിക്കാറുണ്ട്. ഇത്തരത്തിലുള്ള പല രോഗങ്ങൾക്കും നല്ല ഒരു പരിഹാരമാണ് ഇഞ്ചിയും അതുപോലെതന്നെ മുരിങ്ങയുടെ ഇലയും. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിങ്ങൾക്ക് പല രോഗങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കുന്നതാണ്. പലരും മുട്ടുവേദന അതുപോലെതന്നെ നടുവേദന മറ്റ് ജോയിന്റുകളിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും മൂലം ബുദ്ധിമുട്ടുന്നവരാണ്.
അർത്റൈറ്റിസ് ആണ് ഇതുപോലുള്ള പല വേദനകൾക്കും കാരണമാകുന്നത്. ഇത് പരിഹരിക്കാൻ ഏറ്റവും ഉത്തമമായ വഴിയാണ് മുരിങ്ങയും അതുപോലെതന്നെ ഇഞ്ചിയും. ഇതിലുള്ള കോപ്പർ മഗ്നിഷ്യം പോടാസ്യം എന്നിവയെല്ലാം ആർത്രൈറ്റിസ് എന്ന രോഗത്തിൽ നിന്നും പരിഹാരം നൽകുന്നവയാണ്. ഇന്ന് ക്യാൻസർ രോഗികളുടെ എണ്ണം വളരെയധികം വർദ്ധിച്ചു വരികയാണ്.
ക്യാൻസർ പോലെ അപകടകാരിയായ രോഗങ്ങളെ പ്രതിരോധിക്കാനും മുരുങ്ങയും ഇഞ്ചിയും വളരെ ഉത്തമമാണ്. ഇവ ചേർത്ത് കഴിച്ചാൽ ക്യാൻസർ കോശങ്ങളുടെ പ്രതിരോധശേഷി നശിപ്പിക്കാൻ സഹായിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പോലും കൊളസ്ട്രോൾ വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇതു കൂടുന്നത് മൂല ഹൃദ്രോഗങ്ങളുടെ എണ്ണം കൂടി വരികയാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ സഹായകമായ ഒന്നാണ് മുരിങ്ങയില. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam