നാം ഏവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ചിക്കൻ കറി. പ്രായഭേദമന്യേ ഓരോരുത്തരും ഇതുകൂട്ടി ചോറ് കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നു. ചോറ് ചപ്പാത്തി അപ്പം ഇടിയപ്പം എന്നിവയ്ക്ക് എല്ലാം നല്ലൊരു കോമ്പിനേഷൻ ആണ് ചിക്കൻ കറി. അത്തരത്തിൽ സാധാരണ നാം വീട്ടിൽ ചിക്കൻ കറി വയ്ക്കുന്നതിനേക്കാൾ വളരെ വ്യത്യസ്തതയോട് കൂടി ചിക്കൻ കറി തയ്യാറാക്കുന്ന റെസിപ്പി ആണ് ഇതിൽ കാണുന്നത്.
സൂപ്പർ ടേസ്റ്റി ആയിട്ടുള്ള ഒരു കിടിലൻ റെസിപ്പി തന്നെയാണ് ഇത്. അത്തരത്തിൽ ചിക്കൻ കറി തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം ചിക്കൻ നല്ലവണ്ണം കഴുകി അവരവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള വലിപ്പത്തിൽ മുറിച്ചെടുക്കേണ്ടതാണ്. പിന്നീട് മിക്സിയുടെ ജാറിലേക്ക് അല്പം ചുവന്നുള്ളി വെളുത്തുള്ളി ഇഞ്ചി പച്ചമുളക് എന്നിവ ചേർത്ത് നല്ലവണ്ണം ക്രഷ് ചെയ്ത് എടുക്കേണ്ടതാണ്.
ഈയൊരു കറി കുക്കറിലാണ് വയ്ക്കുന്നത്. അതിനാൽ തന്നെ ഗ്യാസ് ഓൺ ചെയ്തു കുക്കർ അടുപ്പത്തേക്ക് വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുകയാണ് വേണ്ടത്. പിന്നീട് ഇതിലേക്ക് 2 പട്ട ഏലക്ക ഗ്രാമ്പൂ എന്നിവ ചേർത്ത് കൊടുത്ത് ഒന്ന് വഴറ്റി അതിനുശേഷം അതിലേക്ക് അല്പം വേപ്പില ഇട്ടു കൊടുക്കേണ്ടതാണ്.
പിന്നീട് ചിക്കൻ കറിക്ക് ആവശ്യമായിട്ടുള്ള സവാള വഴറ്റി എടുക്കാവുന്നതാണ്. കുക്കറിൽ വയ്ക്കുന്നതിനാൽ തന്നെ സവാള നല്ലവണ്ണം മൂപ്പിച്ച് എടുക്കേണ്ട ആവശ്യമില്ല. സവാള ഇട്ടു കഴിഞ്ഞതിനുശേഷം ഇതിലേക്ക് 2 തക്കാളി ചെറുതായി അരിഞ്ഞു ഇട്ടു കൊടുക്കാവുന്നതാണ്. പിന്നീട് നാം മിക്സ് ചെയ്തു വച്ചിരിക്കുന്ന പേസ്റ്റ് ഇതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.