നാമോരോരുത്തരും വ്യത്യസ്തത നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ താല്പര്യപ്പെടുന്നവരാണ്. അത്തരത്തിൽ വ്യത്യസ്ത ഭക്ഷണങ്ങൾ കഴിക്കുന്നതിനു വേണ്ടി പലപ്പോഴും ഹോട്ടലുകളെയാണ് നാം ആശ്രയിക്കാറുള്ളത്. ചൈനീസ് നോർത്തിന്ത്യൻ എന്നിങ്ങനെ പല തരത്തിലുള്ള വിഭവങ്ങളും രുചിച്ച് മടുത്ത നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചിലത് പരീക്ഷിച്ചു നോക്കാവുന്നതാണ്. അത്തരത്തിൽ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ ടേസ്റ്റ് ഉള്ള ഒരു പപ്പട ചമ്മന്തി ആണ് ഇതിൽ കാണുന്നത്.
വളരെ വ്യത്യസ്തമാർന്ന ഒരു ചമ്മന്തി ആണ് ഇത്. ഈയൊരു ചമ്മന്തി ഉണ്ടെങ്കിൽ ഒരു പറ ചോറ് വരെ ഉണ്ണാവുന്നതാണ്. അത്രയേറെ രുചികരമായിട്ടുള്ള ഒന്നാണ് ഇത്. ഇതിനായി തക്കാളി വഴുതനങ്ങ പപ്പടം ഇഞ്ചി വെളുത്തുള്ളി ശർക്കര എന്നിങ്ങനെയുള്ളവയാണ് ആവശ്യമായി വരുന്നത്. വഴുതനയും തക്കാളിയും സവാളയും എല്ലാം നുറുക്കി അത് അല്പം വെളിച്ചെണ്ണയിൽ ഇട്ട് വറുത്തെടുക്കുകയാണ് വേണ്ടത്.
ഇങ്ങനെ തന്നെ എല്ലാതും വെളിച്ചെണ്ണ നല്ലവണ്ണം വറുത്ത് കോരി എടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ പപ്പടവും വറുത്തെടുക്കേണ്ടതാണ്. പിന്നീട് ഈ വറുത്ത് കോരി വെച്ചിട്ടുള്ള തക്കാളി ഇഞ്ചി വെളുത്തുള്ളി സവാള വഴുതനങ്ങ എന്നിങ്ങനെയുള്ളവ ഒരു കല്ലിൽ നല്ലവണ്ണം ചതച്ചെടുക്കേണ്ടതാണ്. കല്ലില്ലാത്തവർക്ക് മിക്സിയിൽ ഒന്ന് ക്രഷ് ചെയ്ത് എടുക്കാവുന്നതാണ്.
നല്ലവണ്ണം അരഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പിന്നീട് ഇതിലേക്ക് അല്പം ശർക്കരയും പുളിയും ചേർത്ത് നല്ലവണ്ണം ഇടിച്ചതിനുശേഷം വറുത്ത പപ്പടവും പൊടിച്ച് ചേർക്കേണ്ടതാണ്. പുളിരസമുള്ളതിനാൽ തന്നെ ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.