എത്ര കഴിച്ചാലും മതിവരാത്ത കിടിലൻ ഐറ്റം… ചക്കക്കുരു മതി…|Chakkakuru Laddu recippi

വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചക്കക്കുരു ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ചക്കക്കുരു ഉപയോഗിച്ച് ഒരു കിടിലൻ ലഡ്ഡു തയ്യാറാക്കിയാലോ. പണ്ടുകാലങ്ങളിൽ ചക്കക്കുരു പുഴുങ്ങിയും ചുട്ടും കഴിക്കുന്നവരാണ്. അതിനെക്കാളേറെ രുചിയാണ് ചക്കക്കുരു ലഡ്ഡു ഉണ്ടാക്കി കഴിക്കുന്നത്. നല്ല രുചിയാണ് ഇങ്ങനെ ചെയ്യുമ്പോൾ. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

കാൽക്കപ്പ് ശർക്കര എടുക്കുക. പിന്നീട് കാൽക്കപ്പ് വെള്ളമെടുത്ത് ശർക്കര ഉരുക്കി എടുക്കാം. പിന്നീട് ഇത് അരിച്ചു മാറ്റി വെക്കുക. ഇത് കഴിഞ്ഞ് 50ഗ്രാം പച്ചക്കപ്പലണ്ടി എടുക്കുക. ഇത് വറുത്തെടുക്കാം. കപ്പലണ്ടി നന്നായി മൂത്തുവരുമ്പോൾ തൊലി പെട്ടെന്ന് ഇളകി വരുന്നതാണ്. അതാണ് ഇതിന്റെ പാകം. ഒരു ദിവസം ഇത് കോരി മാറ്റാം. തണുത്തശേഷം ഇതിന്റെ തൊലി കളഞ്ഞശേഷം കപ്പലണ്ടി എടുത്തു വയ്ക്കാം.

പിന്നീട് 100 ഗ്രാം ചക്കക്കുരു ആണ് ആവശ്യം ഉള്ളത്. നല്ല ഫ്രഷ് ആയ പെട്ടെന്ന് വേവുന്ന ചക്കക്കുരു ആണ് ഇതിന് ആവശ്യമുള്ളത്. പിന്നീട് ഇത് വറുത്തെടുക്കുക. പിന്നീട് ഇത് കോരി മാറ്റിയശേഷം മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. അതുപോലെതന്നെ കപ്പലണ്ടി പൊടിച്ചെടുക്കുക. പിന്നീട് കടായി ചൂടാക്കിയശേഷം രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ഉണക്കമുന്തിരി ചേർത്ത് കൊടുക്കുക.

പിന്നീട് അത് മാറ്റിയശേഷം ചക്കക്കുരു പൊടി ചേർത്തു കൊടുക്കുക. പിന്നീട് ഇളക്കിക്കൊടുക്കുക. പിന്നീട് കപ്പലണ്ടി പൊടി ചേർത്ത് കൊടുക്കുക. പിന്നീട് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. പിന്നീട് വറുത്തുവെച്ച മുന്തിരി കൂടി ചേർത്ത് കൊടുക്കുക അരടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ചക്കര പാനീയം കുറച്ച് ഒഴിച്ച് നന്നായി മിക്സ് ആക്കി എടുക്കുക. ഇനി ഉരുട്ടി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *