വഴുതനങ്ങ ഇങ്ങനെ ചെയ്തിട്ടുണ്ടോ… വഴുതന ഇഷ്ടപ്പെടാത്തവർ പോലും ഇനി ഇത് കഴിക്കും…

വ്യത്യസ്തമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വഴുതനങ്ങ ഉപയോഗിച്ച് ഇന്തോ ചൈനീസ് റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വഴുതനങ്ങ മഞ്ചൂരിയൻ ആണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. വഴുതനങ്ങ ചെറിയ കഷണങ്ങളാക്കി എടുക്കുക. പിന്നെ ആവശ്യമുള്ളത് ഒരു വലിയ സബോള ചെറിയ കഷണങ്ങളാക്കി എടുക്കുക. ഒരു ക്യാപ്സിക്കൽ ചെറിയ കഷണങ്ങളാക്കി എടുക്കുക. കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്. അതുപോലെതന്നെ 6 അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.

ആദ്യം വഴുതനങ്ങ വെള്ളത്തിൽ നിന്ന് മാറ്റിയെടുക്കുക. ഇത് ഒരു പാത്രത്തിൽ മാറ്റുക. ഇതിലേക്ക് 5 ടേബിൾ സ്പൂൺ മൈദ പൊടി ചേർത്ത് കൊടുക്കുക. മൂന്ന് ടേബിൾ സ്പൂൺ കോൺഫ്ലവർ പൊടി കൂടി ചേർക്കുക. കളറിനു വേണ്ടി മുക്കാൽ ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് മിക്സ് ചെയ്തെടുക്കുക. ഇത് നന്നായി ഇളക്കിയ ശേഷം ഇത് ഫ്രൈ ചെയ്ത് എടുക്കുക. ഇത് വെജിറ്റബിൾ ഓയിൽ ഏതെങ്കിലും ചെയ്തെടുക്കാവുന്നതാണ്.

ഇത് നന്നായി ക്രിസ്പിയായി ഫ്രൈ ആയ ശേഷം ഇത് നനവില്ലാത്ത ഒരു പ്ലേറ്റിലേക്ക് മാറ്റിയെടുക്കുക. അതിനു ശേഷം മറ്റൊരു പാൻ എടുത്ത ശേഷം കുറച്ചു എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുക്കുക. ഇത് നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന സവാള ചേർക്കുക. ഇത് നന്നായി വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് പച്ചമുളക് നടു പൊള്ളിച്ചു ചേർത്തു കൊടുക്കുക. നന്നായി ഇടയ്ക്ക് എടുത്ത ശേഷം ഇതിലേക്ക് കാശ്‌മീരി ചില്ലി പൗഡർ ഒന്നേകാൽ ടീസ്പൂൺ ചേർത്ത് കൊടുക്കുക.

പിന്നീട് ഇതിലേക്ക് ഒന്നര ടീസ്പൂൺ സോയാസോസ് ചേർത്തു കൊടുക്കുക. പിന്നീട് ഒന്നര ടേബിൾസ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കിയശേഷം ഇതിലേക്ക് ക്യാപ്സിക്ക ചേർത്തു കൊടുക്കുക. പിന്നീട് ആവശ്യത്തിന് സ്പ്രിംഗ് അണിയൻ ചേർത്ത് കൊടുക്കാം. പിന്നീട് അര കപ്പ് മിക്സ് ചെയ്ത ശേഷം കോൺഫ്ലവർ ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ പഞ്ചസാര ചേർക്കുക. പിന്നീട് ഇതിലേക്ക് ഫ്രൈ ചെയ്ത് വെച്ച വഴുതനങ്ങ ചേർത്ത് നന്നായി ഇളക്കിയെടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *