ഉള്ളിവട ഇങ്ങനെ തയ്യാറാക്കിയിട്ടുണ്ടോ… ചായക്കട രുചിയിൽ നല്ല ചൂട് ഉള്ളിവട…|Savala Vada|Kerala Style Savala Vada

ഇന്ന് ഇവിടെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എപ്പോൾ വേണമെങ്കിലും ഉണ്ടാക്കി കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. നല്ല മഴയുള്ള സമയത്ത് ചൂട് കാപ്പിയുടെ കൂടെ കഴിക്കാൻ കഴിയുന്ന നല്ലൊരു സ്നാക്ക് ആണ് ഇത്. ഒരു ഉള്ളിവടയാണ് ഇത്. ഒരു പ്രാവശ്യം ഇതുപോലെ ട്രൈ ചെയ്താൽ വീണ്ടും വീണ്ടും ഇത് ഇങ്ങനെ തന്നെ ഉണ്ടാകും. എങ്ങനെ തയ്യാറാക്കാം നോക്കാം. അഞ്ചു സവാള നന്നായി തിന്നായി അരിഞ്ഞത്.

അതുപോലെതന്നെ രണ്ടു തണ്ട് കറിവേപ്പില, ഒരു 5 പച്ചമുളക് അരിഞ്ഞത്, എന്നിവ ഉപയോഗിച്ച തയ്യാറാക്കാവുന്നതാണ് ഇത്. ഒരു വലിയ പാത്രത്തിലേക്ക് സവാള അരിഞ്ഞത് മാറ്റി ഇടുക. ഒരു രണ്ട് പിഞ്ച് അല്ലെങ്കിൽ മൂന്നു പിഞ്ചു ബേക്കിംഗ് സോഡ ചേർത്തു കൊടുക്കുക. അതിനുശേഷം ഉപ്പു ചേർത്തു കൊടുക്കുക. ആവശ്യമെങ്കിൽ വീണ്ടും മിസ്സ് ചെയ്ത ശേഷം ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം നന്നായി മിക്സ് ചെയ്ത ശേഷം തിരുമിയെടുക്കാവുന്നതാണ്.

സവാളയിൽ നിന്ന് തന്നെ കുറച്ചു വെള്ളം ഇറങ്ങുന്നതാണ്. സവോള നല്ല രീതിയിൽ തന്നെ സോഫ്റ്റ് ആകുന്നതാണ്. ഇതിലേക്ക് കറിവേപ്പില കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം ഇതും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇങ്ങനെ ചെയ്താൽ നന്നായി വെള്ളം ഇറങ്ങിവരുന്നതാണ്. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക. അതുപോലെ എരിവുള്ള മുളകുപൊടി അര ടീസ്പൂൺ ചേർത്ത് കൊടുക്കുക. രണ്ട് പിഞ്ച് കായപ്പൊടി.

പച്ചമുളക് കട്ട് ചെയ്തത് ഒന്നോ രണ്ടോ മുട്ട ഇതിലേക്ക് കാൽകപ്പ് കടലമാവ് ചേർത്ത് കൊടുക്കുക. പിന്നീട് മുക്കാൽ കപ്പ് മൈദ പൊടി കൂടി ചേർത്ത് കൊടുക്കുക. ഇതെല്ലാം കൂടെ നന്നായി മിസ്സ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യാനുസരണം വെള്ളം തെളിച്ചുകൊടുത്ത മിസ്സ് ചെയ്യാവുന്നതാണ്. ആവശ്യത്തിന് അനുസരിച്ച് മൈദ പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് എണ്ണ ചൂടായശേഷം സവാള വട തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *