ചോറിന് കൂടെ കഴിക്കാൻ പറ്റിയ നല്ല കിടിലൻ ചാറു കറി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് തയ്യാറാകാൻ കഴിയുന്ന ഒന്നാണ് ഇത്. ചിക്കൻ ഇല്ലാതെതന്നെ ചിക്കൻ കറിയുടെ രുചിയിൽ തയ്യാറാക്കാൻ കഴിയുന്ന ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന വിഭവമാണ്. പഴയകാലത്ത് ചിക്കൻ ഇല്ലാത്ത സമയത്ത് ചിക്കൻ കറിക്ക് പകരം ഉണ്ടാക്കിയിരുന്ന വറുത്തരച്ച കറി ആണ് ഇത്. ചിക്കൻ ഇല്ലാന്ന് പറയില്ല.
പത്തിരിയുടെ ചപ്പാത്തിയുടെ പൊറാട്ട യുടെ അപ്പത്തിന് കൂടെയെല്ലാം കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം തന്നെ തേങ്ങ വറുത്ത് എടുക്കുക. ആദ്യം ഒരു പാൻ ചൂടാക്കി ശേഷം അതിലേക്ക് 2 കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നീട് അര ടീസ്പൂൺ വലിയ ജീരകം എന്നിവ ചേർത്ത് കൊടുക്കുക.
പിന്നീട് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ മുളകുപൊടി രണ്ടു തണ്ട് കറിവേപ്പില ചേർത്ത് നന്നായി വറുത്തെടുക്കുക. സമയം ഉരുളക്കിഴങ്ങ് വേവിച്ചെടുക്കാം. ഒരു സവാള അരിഞ്ഞെടുക്കുക. പിന്നീട് ഒരു തക്കാളി എടുക്കുക. പിന്നീട് രണ്ട് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞശേഷം കട്ട് ചെയ്ത് എടുക്കുക. പിന്നീട് പച്ചമുളകും ചേർത്ത് കൊടുക്കുക വെളുത്തുള്ളി ആറെണ്ണം ചതച്ച് ചേർത്ത് കൊടുക്കുക. പിന്നീട് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു.
ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തശേഷം രണ്ട് കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് നന്നായി മിക്സ് ചെയ്തു എടുക്കുക. ഉരുളക്കിഴങ്ങ് വെന്ത് കിട്ടുന്ന സമയത്ത് തേങ്ങ വറുത്തത് വെള്ളം കൂട്ടി അരച്ചെടുക്കണം. ഉരുളക്കിഴങ്ങ് നന്നായി വെന്തു വരുന്ന സമയത്ത് അരപ്പ് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇത് തിളപ്പിച്ച് എടുക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.