ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുന്നത്. ഇതിന് ആവശ്യമുള്ളത് ഉണക്കമീൻ ആണ്. ഇത് ഏതായാലും മതി. ഏത് മീൻ വേണമെങ്കിലും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്.
ഇത് നല്ല രീതിയിൽ കഴുകി എടുത്ത് ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കുക. ഇത് ഒരെണ്ണം കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. വെള്ളം ചേർക്കാതെ ഇത് രണ്ടുമൂന്ന് പ്രാവശ്യം കരക്കിയെടുക്കുക. ഒരു മിനിറ്റ് പോലും വേണ്ട ഒറ്റക്കറക്ക് മതി നല്ല പൊടിയായി തന്നെ ഇത് ലഭിക്കുന്നതാണ്. ഇങ്ങനെ ചെയ്തു നോക്കേണ്ടതാണ്.
പിന്നീട് ആവശ്യമുള്ളത് മൂന്ന് സവാള രണ്ട് പച്ചമുളക് എന്നിവ നന്നായി ചോപ്പ് ചെയ്ത് എടുക്കുക. പിന്നീട് ഒരു പാൻ എടുക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിചു കൊടുക്കുക. ഓയിൽ ആയാലും മതി. ഓയിൽ ചൂടായതിനു ശേഷം സവാള പച്ചമുളക് അതുപോലെതന്നെ മിക്സിയിൽ കറക്കിയെടുത്ത ഉണക്കമീൻ പൊടിച്ചത് ഇട്ടു കൊടുക്കുക.
പിന്നീട് കുറച്ച് ഉപ്പു കൂടി ഇട്ടുകൊടുത്ത ശേഷം ഇത് നല്ല രീതിയിൽ ഫ്രൈ ചെയ്ത് എടുക്കുക. നല്ല കൂടിയ ചൂടിൽ തന്നെ ഇത് എടുക്കേണ്ടതാണ്. ഇത് നല്ല രീതിയിൽ ഫ്രൈ ചെയ്തു വഴറ്റിയെടുക്കാവുന്നതാണ്. പിന്നീട് അവസാനം ഇതിലേക്ക് രണ്ടു മൂന്നു പിടി തേങ്ങ ചിരകിയത് ചേർത്തു കൊടുക്കാം. നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.