ഒരു വ്യത്യസ്ത റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് വളരെ സിമ്പിൾ ആയി തന്നെ ചെയ്തു കൊടുക്കാൻ സാധിക്കുന്ന നല്ല ഹെൽത്തി ആയിട്ടുള്ള പലഹാരമാണ് ഇവിടെ തയ്യാറാക്കുന്നത്. ഇത് നമുക്ക് ബ്രേക്ക് ഫാസ്റ്റ് ആയി അതു പോലെ ഈവനിംഗ് സ്നാക്സ് ആയി കഴിക്കാൻ കഴിയുന്നതാണ്. വെറും മൂന്ന് ചെരുവ ഉൾപ്പെടുത്തി കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. നല്ല ടേസ്റ്റി ആയ ഈ റെസിപ്പി എങ്ങനെ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനായി ആദ്യം തന്നെ ആവശ്യമത് ഓട്സ് ആണ്. ഇതിന് 250 ml കപ്പിൽ ഒരു കപ്പ് ഓട്സ് വിട്ടുകൊടുക്കുക. അതിന്റെ കൂടെ തന്നെ അര കപ്പ് ശർക്കര ചേർത്തു കൊടുക്കുക. അതുപോലെതന്നെ കാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ അര ടീസ്പൂൺ ഏലക്ക പൊടി ചേർത്ത് കൊടുക്കുക. കുറച്ചു ഉപ്പു കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഒരു ടേബിൾസ്പൂൺ നെയ്യ് കൂടി ഒഴിച്ചുകൊടുത്ത ശേഷം നന്നായി മിക്സ് ചെയ്തു എടുക്കുക.
നല്ലപോലെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് കുറച്ചു കൂടി വെള്ളം ഒഴിച്ച് കൊടുത്തത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. വെള്ളമെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക നമുക്ക് കൈകൊണ്ട് ഉരുട്ടാൻ പറ്റുന്ന പരുവത്തിലാണ് കിട്ടേണ്ടത്. പിന്നീട് വെള്ളം കൂടി ചേർത്ത് മിസ്സ് ചെയ്ത ശേഷം പിന്നീട് അഞ്ചു മിനിറ്റ് മാറ്റി വെക്കുക. പിന്നീട് അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടുണ്ട്.
പിന്നീട് കുറച്ച് നെയ് കൂടി ചേർത്ത് ശേഷം ഓരോ ചെറിയ ബോളാക്കി ഉരുട്ടിയെടുക്കുക. പിന്നീട് ഇത് ആവിയിൽ വേവിച്ചെടുക്കാൻ ഒരു തട്ടിൽ വാഴയിലെ വച്ചെടുക്കുക മുകളിലേക്കായി വെച്ചു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Amma Secret Recipes