പപ്പടവും പുളിയും ഉണ്ടോ..!! ഈ വിദ്യ ഒന്നു ചെയ്തു നോക്കൂ… സംഭവം ഞെട്ടിക്കും…

വളരെ വ്യത്യസ്തമായ ഒരു വിഭവമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മാത്രമല്ല വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണ് ഇത്. പപ്പടം വീട്ടിൽ ഉണ്ടെങ്കിൽ വളരെ ഈസിയായി തയ്യാറാക്കാം. എല്ലാവർക്കും ട്രൈ ചെയ്യാൻ സാധിക്കുന്ന നല്ല സിമ്പിൾ ആയ റെസിപ്പി ആണ് ഇത്. ഈ ഒരു റെസിപ്പി തയ്യാറാക്കാൻ വേണ്ടി 10 പപ്പടമാണ് ആവശ്യമുള്ളത്. പിന്നീട് ചെറിയ പാത്രത്തിൽ കുറച്ചു മൈദ പൊടി എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് പച്ചവെള്ളം ഒഴിച്ച് ക്രീമിയാക്കി എടുക്കുക.

ഒരു പശ തയ്യാറാക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതുപോലെ കട്ടിയില്ലാതെ മിസ്സ് ചെയ്തെടുക്കുക. ഓരോ പപ്പടമായി എടുത്ത് ഉണ്ടാക്കി വച്ചിരിക്കുന്ന പശ ഇതിൽ ചെറുതായി പരുത്തി കൊടുക്കുക. പിന്നീട് ഇത് ചുരുട്ടി കൊടുക്കുക. ഇത് പശ ഉള്ളതുകൊണ്ട് തന്നെ നന്നായി ഒട്ടിയിരിക്കുന്നതാണ്. ഇതുപോലെ എല്ലാം തന്നെ ചെയ്തെടുക്കണം. പിന്നീട് ഇത് ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞ് കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത് എണ്ണ ചൂടാക്കിയ ശേഷം വറുത്തെടുക്കുക. ഇത് വറുത്തു കോരി മാറ്റി വെക്കുക.

പിന്നീട് ഒരു പെൻ ചൂടാക്കിയ ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. ഓയിൽ ചൂടായി വരുമ്പോൾ ഇതിലേക്ക് കടുക് ഇട്ടു കൊടുക്കുക. ഇതിലേക്ക് അഞ്ചു വറ്റൽമുളക് ഇട്ടുകൊടുക്കുക. അതുപോലെതന്നെ ആവശ്യത്തിന് കറിവേപ്പില ഇട്ടുകൊടുക്കുക. ഇതുകൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അരിഞ്ഞത് ചേർത്തു കൊടുക്കുക. ഇതും കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇഞ്ചി വെളുത്തുള്ളി പച്ചമണം മാറിവരുന്ന സമയത്ത് ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പു ഇട്ടു കൊടുക്കുക. ഇത് നന്നായി വാടി വരുമ്പോൾ ഇതിലേക്ക് മസാല പൊടികൾ ചേർത്ത് കൊടുക്കാം. കുറച്ചു മഞ്ഞൾപ്പൊടി മൂന്ന് ടീസ്പൂൺ മല്ലിപ്പൊടി നാലു ടീസ്പൂൺ മുളകുപൊടി നന്നായി ഇളക്കിയെടുക്കുക.. പിന്നീട് ഇതിലേക്ക് തക്കാളി നീളത്തിൽ അരിഞ്ഞത് ചെർത്തുകൊടുക്കുക. പിന്നീട് ഇതിലേക്ക് പുളി പിഴിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് വറത്തു വച്ചിരിക്കുന്ന പപ്പടം ചേർത്തുകൊടുത്ത നന്നായി മിസ് ചെയ്യുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു വ്യത്യസ്തമായ റെസിപ്പിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *