കറി ഇല്ലേ… ഇനി തക്കാളി മതി കിടിലൻ കറി തയ്യാറാക്കാം… ഇത് അറിയോ…|Simple Thakkali Curry

ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ ഒരു കറി തയ്യാറാക്കിയാലോ. എല്ലാവർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന ഒരു കറി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്ക് ചോറിന്റെ കൂടെയും അതുപോലെതന്നെ അപ്പത്തിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും തയ്യാറാക്കാൻ കഴിയുന്ന റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ തക്കാളി കറി ഉണ്ടാക്കി നോക്കിയിട്ടില്ലെങ്കിൽ ഇതൊന്നു തയ്യാറാക്കി നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമുക്ക് നമ്മുടെ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് നോക്കാം. മൂന്ന് തക്കാളി ചെറിയ പീസ് ആയി കട്ട് ചെയ്തു വയ്ക്കുക. അതിലേക്ക് മീഡിയം വലിപ്പമുള്ള സവോള കട്ട് ചെയ്ത് എടുക്കുക. പിന്നീട് ആവശ്യമുള്ളത് കറിവേപ്പില ആണ്. പിന്നീട് ഒരു തണ്ട് കറിവേപ്പിലയും ആവശ്യമാണ്. പിന്നീട് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് എടുക്കുക. ആദ്യം ഒരു പാൻ ചൂടാക്കിയ ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് കടുക് ചേർത്തു കൊടുക്കാം. അര ടീസ്പൂൺ കടുക് ചേർത്തു കൊടുക്കാം.

പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ നല്ലജീരകം ചേർത്ത് കൊടുക്കുക. അതുപോലെതന്നെ കട്ട് ചെയ്തു വച്ചിരിക്കുന്ന സവാളയും ചേർത്ത് കൊടുക്കാം. ഇത് നന്നായി വാട്ടിയെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. നിറം മാറിവരുന്നവരെ നന്നായി ഇളക്കിയെടുക്കുക. നിറം മാറിയാൽ ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി,മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. ഇതിന്റെ കൂടെ തന്നെ വെളുത്തുള്ളി ഇഞ്ചി അരിഞ്ഞത് ചേർത്തു കൊടുക്കുക.

ഇത് ചപ്പാത്തിയുടെ കൂടെ അപ്പത്തിന്റെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാൻ കഴിയുന്ന കിടിലൻ കറിയാണ്. ഇത് നന്നായി കുക്കായി വരുമ്പോൾ ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന തക്കാളി ചേർത്ത് കൊടുക്കുക. അതുപോലെ ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇത് നന്നായി ഇളക്കിയ ശേഷം അടച്ചുവെച്ച് മീഡിയം ചൂടിൽ കുക്ക് ചെയ്തെടുക്കാവുന്നതാണ്. ഇത് നന്നായി വീണ്ടും വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം ചേർത്ത് കൊടുക്കാം. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യാൻ മറക്കല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *