പൊറോട്ട ഇഷ്ടപ്പെടാത്തവർ ആരാണ് അല്ലേ. എന്തെല്ലാം ആണെങ്കിലും പൊറോട്ട ഇഷ്ട്ടപെടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ഇനി വീട്ടിൽ തന്നെ പൊറോട്ട തയ്യാറാക്കിയാലോ. അധികം ചേരുവകൾ ഇല്ലാതെ തന്നെ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കാനായി നാല് കപ്പ് മൈദ ആണ് ആവശ്യമുള്ളത്. അതായത് ഏകദേശം അരക്കിലോ വേണ്ടിവരും.
പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം. ഈയൊരു അളവിൽ പത്തു പൊറോട്ട ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് വെള്ളം ഒഴിച്ച് കുഴക്കേണ്ടതാണ്. സാധാരണ വെള്ളം മതി. ആവശ്യാനുസരണം ചേർത്ത് കുഴച്ചെടുക്കുക. പിന്നീട് വലിച്ചെടുത്ത് കുഴച്ചെടുക്കാവുന്നതാണ്. നന്നായി കുഴച്ചെടുത്താൽ നല്ല പൊറോട്ട ലഭിക്കുന്നതാണ്.
ഇടയ്ക്ക് വിരലുകൾ വെള്ളത്തിൽ മുക്കിയ ശേഷം കുഴയ്ക്കുകയാണെങ്കിൽ മാവ് ഡ്രൈ ആയി ഇരിക്കുന്നതാണ്. നല്ല സ്മൂത്ത് ആകുന്നതുവരെ കുഴച്ചെടുക്കുക. പിന്നീട് ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കേണ്ടതാണ്. പിന്നീട് ഇതിൽ കുറച്ച് ഓയിൽ തേച്ചു കൊടുക്കാം. പിന്നീട് രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യുക. അതിനു ശേഷം നീളത്തിൽ മാവ് വലിച്ചുനീട്ടി 10.
കഷണങ്ങളാക്കി മുറിച്ചെടുക്കുക. പിന്നീട് മാവ് ഉരുട്ടിയെടുക്കുക. വീണ്ടും ഈ ഉരുളകളിൽ ഓയിൽ പുരട്ടിയശേഷം റസ്റ്റ് ചെയ്യാൻ വെക്കുക. പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞ ശേഷം ഇത് പരത്താവുന്നതാണ്. കുറച്ച് നന്നായി വലിച്ചു നീട്ടിയ ശേഷം കത്തി ഉപയോഗിച്ച് ഇത് മുറിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.