നിങ്ങളുടെ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന കിടിലൻ സ്നാക്സിന്റെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നമ്മുടെ വീട്ടിൽ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല നാലുമണി പലഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാമെന്നാണ് ഇവിടെ പറയുന്നത്.
ഇതിന് ആവശ്യമുള്ളത് 2 ചെറിയ സവാള ആണ്. കനം കുറഞ്ഞ രീതിയിൽ തന്നെ ഇത് നല്ലതുപോലെ അരിഞ്ഞെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വറ്റൽ മുളക് ചതച്ചത് ഇട്ടുകൊടുക്കുക. ഒരു ടീസ്പൂൺ ഇട്ടുകൊടുക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു മുട്ട ആണ് ആവശ്യമുള്ളത്. ഒരു മുട്ട ധാരാളം ആണ്. കൂടുതൽ അളവ് ഉപയോഗിക്കുന്നുണ്ടെങ്കിൽ മാത്രം കൂടുതൽ മുട്ട ചേർത്ത് കൊടുക്കാവുന്നതാണ്.
പിന്നീട് ഇതിലേക്കുള്ള മസാല പൗഡർ ചേർത്ത് കൊടുക്കുക. ആദ്യം ആവശ്യമുള്ളത് ചിക്കൻ മസാല പൗഡർ ആണ്. അര ടീസ്പൂൺ ചേർത്ത് കൊടുക്കുക. ഗരം മസാല പൗഡർ കാൽ ടീസ്പൂൺ, അതുപോലെതന്നെ മുളകുപൊടി കാൽ ടീസ്പൂൺ, ഒരു ടീസ്പൂൺ അളവിൽ ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക, പച്ചമുളക് രണ്ടെണ്ണം, എരിവ് നോക്കി മാത്രം ഉപയോഗിക്കുക. ഇതിലേക്ക് മല്ലിയിലയും ആവശ്യത്തിന് ചേർത്തു കൊടുക്കാം.
ഇത് നന്നായി മിസ്സ് ചെയ്തു എടുക്കുക. അതിനുശേഷം ഇതിലേക്ക് കടലപ്പൊടി ആവശ്യത്തിന് ചേർത്ത് കൊടുക്കാവുന്നതാണ്. നല്ല ക്രിസ്പിയായി ലഭിക്കുന്നതിന് ഒരു ടേബിൾസ്പൂൺ വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് ഇഷ്ടമുള്ള ഷേപ്പിൽ റോൾ ചെയ്ത ശേഷം ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന കിടിലൻ റെസിപ്പി ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.