ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ചക്ക വറുത്തത് അല്ലെങ്കിൽ ചക്ക ചിപ്സ് റെസിപ്പിയാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന നല്ല ക്രിസ്പി ആയ ചക്ക വറുത്തത് എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം. പലപ്പോഴും കൂടുതലും ബേക്കറികളിൽ നിന്ന് വാങ്ങി കഴിക്കുന്നവരാണ് നമ്മളിൽ പലരും. പണ്ടുകാലങ്ങളിൽ വീടുകളിൽ സ്ഥിര സാന്നിധ്യമായിരുന്നു ചക്ക വറുത്തത്. എന്നാൽ ഇന്നത്തെ കാലത്ത് ഇത് വളരെ കുറവായാണ് കണ്ടുവരുന്നത്.
വറുത്ത് കഴിഞ്ഞാൽ പെട്ടെന്ന് തണുത്തു കുഴഞ്ഞു പോകാതെ നല്ല ക്രിസ്പിയായി തന്നെ ചക്ക വറുത്തത് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചക്ക വറുക്കാനായി ചക്ക നീളത്തിൽ കട്ട് ചെയ്ത് എടുത്തിട്ട് പ്ലേറ്റിലേക്ക് കൊടുക്കുക. ഏകദേശം ആറ് കപ്പ് ചക്ക കട്ട് ചെയ്തത് എടുത്തു വയ്ക്കുക. അതിനായി വരിക്കച്ചക്ക ആണ് എടുക്കേണ്ടത്. ഇതിനായി ചക്ക എടുക്കുമ്പോൾ ഒരുപാട് മൂത്ത ചക്ക എടുക്കരുത്.
ഇങ്ങനെ ചെയ്യുമ്പോൾ ചക്ക വറുത്തെടുക്കാൻ സാധിക്കില്ല. നന്നായി മൂക്കുന്നതിന് തൊട്ടുമുൻപുള്ള ചക്കയാണ് ഇതിനായി എടുക്കേണ്ടത്. അതുപോലെതന്നെ കനം കുറഞ്ഞ രീതിയിലുള്ള ചക്കയാണ് ഇതിനായി ആവശ്യമുള്ളത്. ഇങ്ങനെ ചെയ്താൽ നല്ല ക്രിസ്പിയായി അത് വറുത്തെടുക്കാൻ സാധിക്കുന്നതാണ്. കനം കൂടുതലായി കഴിഞ്ഞാൽ ഇത് പെട്ടെന്ന് തണുത്തു പോകുന്നതാണ്. ചക്കയുടെ രണ്ട് അറ്റവും കട്ട് ചെയ്ത് മാറ്റേണ്ടതാണ്. ഇത് കളയേണ്ട ആവശ്യമില്ല ഉപ്പേരി ഉണ്ടാക്കാൻ ഉപയോഗിക്കാവുന്നതാണ്.
എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണിത്. വെളിച്ചെണ്ണയിൽ ആണ് വറുത്തെടുക്കേണ്ടത്. വെളിച്ചെണ്ണയിൽ വറക്കുമ്പോഴാണ് രുചി കൂടുതലായി ലഭിക്കുക. വറക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ചക്ക എണ്ണയിൽ ഇട്ടു കൊടുക്കുമ്പോൾ എണ്ണ നല്ല ചൂടായിരിക്കണം. എന്നാൽ മാത്രമേ നല്ല ക്രിസ്പിയായി ഇത് ലഭിക്കുകയുള്ളൂ. ഇത് നന്നായി ക്രിസ്പിയായി വരുന്ന സമയത്ത് ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.