Restaurant Style Poori Masala : നാമോരോരുത്തരും എല്ലാത്തിലും വെറൈറ്റി ആഗ്രഹിക്കുന്നവരാണ്. കഴിക്കുന്ന ഭക്ഷണങ്ങളിലും എന്നും വെറൈറ്റി ആഗ്രഹിക്കുന്നവർ തന്നെയാണ് നാം. അത്തരത്തിൽ നമുക്ക് എന്നും ഉണ്ടാക്കുന്ന ഇറ്റലി ദോശ എന്നിങ്ങനെയുള്ള പ്രഭാത ഭക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് പൂരി. മറ്റു പലഹാരങ്ങളേക്കാൾ വളരെ ബുദ്ധിമുട്ടാണ് പൂരി ഉണ്ടാക്കിയെടുക്കാൻ.
അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും രാവിലെ ഇത് ഉണ്ടാക്കാൻ തയ്യാറാക്കാറില്ല. അഥവാ നല്ലവണ്ണം ബുദ്ധിമുട്ടി പൂരി പരത്തി എടുത്താലും പലപ്പോഴും സോഫ്റ്റ് ആവാതെ വരാറാണ് പതിവ്. എന്നാൽ പൂരി ഇങ്ങനെ ഉണ്ടാക്കുകയാണെങ്കിൽ നല്ല സോഫ്റ്റും പഫിയും ആയിട്ടുള്ള പൂരി നമുക്ക് ലഭിക്കുന്നതാണ്. അതിനായി ഗോതമ്പ് പൊടിയാണ് നാം ഓരോരുത്തരും എടുക്കേണ്ടത്. സാധാരണ ഗോതമ്പ് പൊടിയിൽ അല്പം ഉപ്പിട്ട് വെള്ളം ഒഴിച്ച്.
കുഴച്ചാണ് ഇതുണ്ടാക്കാറുള്ളത്. എന്നാൽ ഈയൊരു റെസിപ്പിയിൽ ഗോതമ്പ് പൊടിയോടൊപ്പം തന്നെ ഒരു കപ്പ് മൈദ പൊടിയും ഇട്ടു കൊടുക്കേണ്ടതാണ്. മൈദ ഇട്ടുകൊടുക്കുകയാണെങ്കിൽ പൂരി നല്ല സോഫ്റ്റ് ആയി കിട്ടുന്നതാണ്. മൈദ യോടൊപ്പം തന്നെ അല്പം റവയും ഇതിൽ ഇട്ടു കൊടുക്കേണ്ടതാണ്. അതോടൊപ്പം ആവശ്യത്തിന് ഉപ്പും ഒരല്പം ഓയിലും ഇട്ടുകൊടുത്ത് കുഴച്ചെടുക്കേണ്ടതാണ്.
കുഴയ്ക്കാൻ വേണ്ടി സാധാരണ പച്ചവെള്ളമാണ് നാo ഉപയോഗിക്കാറുള്ളത്. എന്നാൽ ഇളം ചൂടുവെള്ളത്തിൽ കുഴക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയി പെട്ടെന്ന് തന്നെ കുഴച്ചു കിട്ടുന്നതാണ്. അത്തരത്തിൽ കുഴച്ചതിനുശേഷം അതിനു മുകളിലേക്ക് അല്പം ഓയിൽ കൂടി ഒഴിച്ച് ഒരു 20 മിനിറ്റ് റസ്റ്റ് ചെയ്ത് വെക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.