Kitchen tips using salt and vinegar : നമ്മുടെ അടുക്കളയിലെ നിറസാന്നിധ്യമാണ് ഉപ്പ്. ഏത് കറിയായാലും ഉപ്പ് നിർബന്ധമാണ്. ഉപ്പിനെ പോലെ തന്നെ ഓരോരുത്തരുടെയും അടുക്കളയിൽ ഉണ്ടാകുന്ന ഒന്നാണ് വിനാഗിരി. വിനാഗിരി കൂടുതലായും നാം ഉപയോഗിക്കുന്നത് അച്ചാറുകളും മറ്റും കേടുവരാതെ സൂക്ഷിക്കുന്നതിന് വേണ്ടിയാണ്. ഈ ഉപ്പും വിനാഗിരിയും പല ആവശ്യങ്ങൾക്ക് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ഉപ്പും വിനാഗിരിയും കൊണ്ടുള്ള കുറച്ച് അടുക്കള ടിപ്സ് ആണ് ഇതിൽ കാണുന്നത്.
വളരെയധികം യൂസ്ഫുൾ ആയിട്ടുള്ള ടിപ്സുകൾ ആണ് ഇവ. അതുപോലെ തന്നെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്നതും ആണ്. അത്തരത്തിൽ ഉപ്പും വിനാഗിരി ഉപയോഗിച്ചിട്ടുള്ള ഏറ്റവും ആദ്യത്തെ ട്രിക്ക് എന്ന് പറയുന്നത് പൊട്ടുന്ന ഫ്ലാസ്ക്കും സ്റ്റീൽ ഫ്ലാസ്ക്കും വൃത്തിയാക്കുന്നതാണ്. ഫ്ലാസ്ക്കുകളുടെ ഉൾവശം എപ്പോഴും അഴുക്കുപിടിച്ചിരിക്കുന്നതായി കാണാവുന്നതാണ്. ഇത് വൃത്തിയാക്കുന്നതിനു വേണ്ടി ബ്രഷുകളും.
മറ്റും ഉപയോഗിച്ച് നല്ലവണ്ണം ഉരച്ചു കഴുകാറുണ്ട്. എന്നാൽ ഇങ്ങനെ ഉപ്പും വിനാഗിരിയും ഉപയോഗിച്ച് കഴുകുകയാണെങ്കിൽ പെട്ടെന്ന് തന്നെ അതിന് ഉൾവശം വൃത്തിയായി കിട്ടുന്നതാണ്. ഇതിനായി ഫ്ലാസ്കിന്റെ ഉള്ളിലേക്ക് അല്പം ചൂടുവെള്ളം ഒഴിച്ചുകൊടുത്ത് അതിലേക്ക് അല്പം ഉപ്പും വിനാഗിരിയും കൂടെ ഒഴിച്ചുകൊടുത്ത് അടച്ചുവെച്ച് നല്ലവണ്ണം കുലുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അതിനുള്ളിൽ പറ്റി പിടിച്ചിരിക്കുന്ന എല്ലാ.
അഴുക്കുകളും ഇളകി പോകുന്നു. മൂന്നുനാലു മിനിറ്റ് ഇങ്ങനെ ചെയ്തതിനുശേഷം നല്ലവണ്ണം ചൂടുവെള്ളം ഒഴിച്ച് ഇത് കഴുകി എടുക്കാവുന്നതാണ്. അതുപോലെ തന്നെ ഉപ്പും വിനാഗിരിയും ഉപയോഗിച്ച് നമ്മുടെ കട്ടിംഗ് പലകകളും ചപ്പാത്തി പരത്തുന്ന പലകയും എല്ലാം വൃത്തിയാക്കാവുന്നതാണ്. അതിനായി ആദ്യം അതിന് മുകളിലേക്ക് അല്പം ഉപ്പും അതിന് മുകളിലേക്ക് വിനാഗിരിയും ചേർത്ത് കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.