ഒരു കിടിലൻ മീൻ കറി റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നല്ല തിളച്ചു മറിയുന്ന കേര കറിയാണ്. ചോറിന്റെ കൂടെയും അപ്പത്തിന്റെ കൂടെയും നല്ല കോമ്പിനേഷനാണ് ഇത്. തലേദിവസം വറ്റിച്ചു ശേഷം പിറ്റേ ദിവസം ഉച്ചയ്ക്ക് കഴിക്കാവുന്നതാണ്.
തേങ്ങാപ്പാൽ ചേർക്കാതെ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കാൽ കിലോ മീൻ എടുക്കുക. ഇതിലേക്ക് 150 ഗ്രാമ് ഉളി എടുക്കുക. 5 പച്ചമുളക്. ഒരു വലിയ കഷണം ഇഞ്ചി. രണ്ട് കതിർപ്പ് കറിവേപ്പില. മൂന്ന് വലിയ പീസ് കുടംപുളി. അതുപോലെതന്നെ കേര കഴുകി വൃത്തിയാക്കിയത്. ഇത്തരത്തിലുള്ള കറികൾ കൂടുതൽ മൺചട്ടിയിൽ ഉണ്ടാക്കാൻ ശ്രമിക്കുക. ചട്ടിയിലെ വെളിച്ചെണ്ണ ഒഴിച്ച ശേഷം ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് ഒരു നുള്ള് ഉലുവ ഇട്ട് കൊടുക്കുക.
ഉലുവ ചൂടായി വരുമ്പോൾ ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഇഞ്ചി അതുപോലെതന്നെ ഉള്ളി കുറച്ചു മുളക് അത്രയും ചേർത്ത് കൊടുത്ത് ഇത് നന്നായി തന്നെ വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് കാശ്മീരി ചില്ലി പൗഡർ ആണ്. ഇതിലേക്ക് സാധാരണ എരിവുള്ള മുളകുപൊടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആദ്യം ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഒരു തണ്ട് കറിവേപ്പില ഇവയെല്ലാം ചേർത്ത് നല്ല രീതിയിൽ തന്നെ വഴറ്റിയെടുക്കുക. നല്ല ചൂടിൽ തന്നെ വഴറ്റരുത്. ചെറിയ തീയിൽ വെച്ച് വഴറ്റി എടുക്കാവുന്നതാണ്. ഇത് നിറം മാറി വരുമ്പോൾ ഇതിലേക്ക് മല്ലിപ്പൊടി ഒന്നര ടീസ്പൂൺ ചേർത് കൊടുക്കുക.
പിന്നീട് മഞ്ഞൾപ്പൊടി അര ടീസ്പൂൺ ചേർത്തു കൊടുക്കുക. കാശ്മീരി ചില്ലി പൗഡർ ആണ് ചേർക്കുന്നത് എങ്കിൽ രണ്ട് ടീസ്പൂൺ ചേർത്ത് കൊടുക്കുക. ഇത് ഉണ്ടാക്കുമ്പോൾ കുറച്ച് അധികം വെള്ളം വയ്ക്കേണ്ടതാണ്. പിന്നീട് ഈ മസാലയിലേക്ക് വെള്ളത്തിൽ ഇട്ട് വെച്ചിരിക്കുന്ന കുടംപുളി ചേർത്ത് കൊടുക്കുക. പിന്നീട് രണ്ടര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ആകെ മൂന്ന് കപ്പ് വെള്ളം ചേർത്തു കൊടുക്കുക. ഇത് നന്നായി തിളച്ചു വരുന്നത് വരെ ഇളക്കി കൊടുത്ത ശേഷം വെയിറ്റ് ചെയ്യുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.