യൂറിക്കാസിഡ് കുറയ്ക്കാനായി മരുന്ന് കഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് കാണാൻ കഴിയും. യൂറിക്കാസിഡ് കൂടുന്നത് മൂലം ഉണ്ടാകുന്ന ഗൗട്ട് മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് പണക്കാരുടെ രോഗം എന്നാണ്. ഇന്നത്തെ കാലത്ത് സാധാരണക്കാരിലും ഇത്തരം രോഗങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ യൂറിക്കാസിഡ് കൂടാൻ എന്താണ് കാരണം. ഇത് കൂടുതൽ കണ്ടാൽ മരുന്നു കഴിക്കേണ്ടത് ആവശ്യമാണോ.
ഇത്തരം രോഗങ്ങൾക്കായി ജീവിതം മുഴുവനും മരുന്ന് കഴിക്കേണ്ട ആവശ്യകതയുണ്ടോ. മരുന്ന് ഇല്ലാതെ തന്നെ യൂറിക്കാസിഡ് ലെവൽ കുറയ്ക്കാൻ കഴിയുമോ. യൂറിക്കാസിഡ് കൂടിയാൽ എന്ത് ആരോഗ്യപ്രശ്നമാണ് ഉണ്ടാവുക. ഇത് കുറയുന്നത് ആരോഗ്യത്തിന് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടാക്കുന്നുണ്ടോ. ഇത് കുറയ്ക്കാനായി ഉപയോഗിക്കുന്ന മരുന്നുകളുടെ പാർശ്വ ഫലങ്ങൾ എന്തെല്ലാമാണ്.
മനുഷ്യശരീരം ഉണ്ടാക്കിയിരിക്കുന്നത് കോശങ്ങൾ കൊണ്ടാണ്. കോശങ്ങൾക്ക് എല്ലാം ഉള്ളിൽ ന്യൂക്ലിയസ് കാണാൻ കഴിയും. പ്യുരിന് മെറ്റബോളിക് വേസ്റ്റ് ആയി കാണുന്ന ഒന്നാണ് യൂറിക്കാസിഡ്. ഇത്തരത്തിലുള്ള യൂറിക്കാസിഡ് കൂടുമ്പോൾ ഇത് ക്രിസ്റ്റൽ ആയി മാറുകയും സോഡിയം മോണോ യൂറൈറ്റ് ആവുകയും ചെയ്യുന്നു. സാധാരണ ഇത് യൂറിനിൽ ലയിച്ചാൽ മാത്രമേ പുറത്തേക്ക് പോവുകയുള്ളൂ.
എന്നാൽ ഇത് നടക്കാതെ വരുന്നത് ഇത് ജോയിന്റുകളിൽ അടിയുകയും ചെയ്യുന്നു. ഇത് വരുമ്പോൾ ശരീരത്തിൽ പലഭാഗങ്ങളിലും വേദന ഉണ്ടാകാനും ആ ഭാഗങ്ങളിൽ ചുവപ്പ് നിറം വരാനും സാധ്യതയുണ്ട്. ഇതു വലിയ രീതിയിലുള്ള അസ്വസ്ഥതയും ഉണ്ടാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.