ഒരു രക്ഷയില്ലാത്ത രുചി ഒരിക്കലെങ്കിലും ഇത് ചെയ്തു നോക്കണേ. കണ്ടു നോക്കൂ…| Steamed Healthy Snack Recipe

Steamed Healthy Snack Recipe : ഓരോരുത്തരും പലതരത്തിലുള്ള പലഹാരങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ പ്രഭാത ഭക്ഷണമായും വൈകുന്നേരങ്ങളിലെ ചായക്കടിയായും കഴിക്കാൻ സാധിക്കുന്ന ഒരു സൂപ്പർ ടേസ്റ്റുള്ള പലഹാരമാണ് ഇതിൽ കാണുന്നത്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരം തന്നെയാണ് ഇത്. ഉണ്ടാക്കാനും വളരെ എളുപ്പമുള്ള ഒരു പലഹാരം തന്നെയാണ് ഇത്.

അത്തരത്തിൽ റവ അടയുടെ റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഉപ്പുമാവായി റവ കഴിക്കാൻ ഒത്തിരി ആളുകളും ഇഷ്ടപ്പെടാത്ത കാര്യമാണ്. എന്നാൽ റവ ഇങ്ങനെ ഒന്ന് തയ്യാറാക്കി കൊടുക്കുകയാണെങ്കിൽ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേയിരിക്കും. അത്തരത്തിൽ റവ അട ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവുമധികം റവ മിക്സിയിൽ നല്ലവണ്ണം അടിച്ചെടുക്കുകയാണ് വേണ്ടത്. ഈ അട ഉണ്ടാക്കുന്നതിനുവേണ്ടി വറുത്ത റവയും വറുക്കാത്ത റവയും കൊടുക്കാവുന്നതാണ്.

പിന്നീട് അടിച്ചുവച്ച ഈറവയിലേക്ക് അല്പം ഉപ്പു കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. പിന്നീട് ഇതിലേക്ക് വെള്ളം ഒഴിച്ചു കൊടുത്തുകൊണ്ട് 10 15 മിനിറ്റ് മാറ്റി വയ്ക്കേണ്ടതാണ്. അതിനുശേഷം ഒരല്പം ശർക്കര ഉരുക്കാൻ വയ്ക്കുക. അത് പൊടിച്ചെടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഉരുകി കിട്ടുന്നതാണ്. പിന്നീട് ഈ ശർക്കരപ്പാനി വേറൊരു പാനിലേക്ക് ഒഴിച്ച് അതിലേക്ക്.

ആവശ്യത്തിന് നാളികേരം കൂടി ചേർത്ത് നല്ലവണ്ണം ഇളക്കി കൊടുക്കേണ്ടതാണ്. ഇത് ഭാഗമായി വരുമ്പോൾ അതിലേക്ക് നല്ലവണ്ണംഗ്രേറ്റ് ചെയ്ത ക്യാരറ്റ് കൊടുക്കേണ്ടതാണ്. ഇവ മൂന്നും നല്ലവണ്ണം മൂത്ത വരുമ്പോൾ അതിലേക്ക് രുചിക്കും മണത്തിനുവേണ്ടി ഏലയ്ക്കാ പൊടിച്ചതും ജീരകം പൊടിച്ചതും ഇട്ടുകൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.