നിരവധി വിറ്റാമിൻസ് ഉള്ള ഒന്നാണ് ചെറുപയർ. കുട്ടികൾക്ക് ഓർമ്മശക്തിക്ക് വളരെയേറെ സഹായകരമായ ഒന്നു കൂടിയാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ചെറുപയർ കറി വയ്ക്കാം. എന്നാൽ എല്ലാവർക്കും ചെറുപയർ കറി അത്ര ഇഷ്ടപ്പെടണമെന്നില്ല. ചെറുപയർ വളരെ വ്യത്യസ്തമായ രീതിയിൽ എങ്ങനെ കറി വയ്ക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എപ്പോഴും ഒരേ രീതിയിൽ ആയിരിക്കും ചെറുപയർ കറി വയ്ക്കുക. വ്യത്യസ്തമായ രീതിയിൽ ചെറുപയർ എങ്ങനെ രുചികരമായ രീതിയിൽ കറി വെക്കാം എന്ന് എല്ലാവർക്കും അറിയണമെന്നില്ല. ഇന്ന് വ്യത്യസ്തമായ രീതിയിൽ വളരെ രുചികരം ആയി ചെറുപയർ കറി എങ്ങനെ തയ്യാറാക്കാം.
എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിന് ആവശ്യമുള്ളത് ഒരു കപ്പ് ചെറുപയർ ആണ്. ഇത് കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിർക്കാൻ വേണ്ടി മാറ്റി വയ്ക്കുക. ഇത് ഒരു രാത്രി മുഴുവൻ കുതിരാൻ വേണ്ടി മാറ്റി വയ്ക്കുന്നുണ്ട്. നാലുമണിക്കൂർ കുതിർത്തു വയ്ക്കാവുന്നതാണ്. പിന്നീട് ഇത് കുക്കറിലിട്ട് ശേഷം അടിച്ച് എടുക്കണം. ചെറുപയർ മൂടിക്കിടക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും ചേർക്കുക. ഏകദേശം അര ടീസ്പൂൺ ഉപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കാം. പിന്നീട് കറി ഉണ്ടാകുമ്പോൾ ചേർക്കാവുന്നതാണ്. ഇത് മിസ് ചെയ്ത ശേഷം കുക്കറിൽ 2 വിസിൽ അടിച്ചെടുക്കുക.
ആ സമയം കൊണ്ട് തക്കാളിയുടെ ഒരു മിക്സ് തയ്യാറാക്കുക. ഇതിനായി മിക്സിയുടെ ജാർ ലേക്ക് രണ്ടു വലിയ തക്കാളി മുറിച്ചു കൊടുക്കുക. തക്കാളി അരിഞ്ഞ ശേഷം മിക്സിയി ലേക്ക് മാറ്റി ഇടണം. പിന്നീട് ഇതിലേക്ക് മൂന്നോ നാലോ ഇല കറിവേപ്പില ചേർത്ത് കൊടുക്കുക. 3 പച്ചമുളക് നടുവെ മുറിച്ച് ഇട്ടു കൊടുക്കുക. ഇത് നന്നായി പേസ്റ്റ് പരുവത്തിലാക്കി എടുക്കുക. പിന്നീട് ഒരു പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇത് ചൂടായി വരുമ്പോൾ കടുക് ചേർത്ത് കൊടുക്കുക. ഉഴുന്ന് ഇഷ്ടമുള്ളവർക്ക് അത് ചേർത്തു കൊടുക്കാവുന്നതാണ്. ഇല്ലെങ്കിൽ ചീരകം ചേർക്കാവുന്നതാണ്.
രണ്ട് ഉണക്കമുളക് ചേർത്ത് മൂപ്പിച്ചെടുക്കുക. ഒരു സവാള ചെറുതായി അരിഞ്ഞ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് പച്ചമുളക് ചേർത്ത് കൊടുക്കുക. കുറച്ച് കറിവേപ്പിലയും ചേർത്ത് കൊടുക്കുക. പിന്നീട് വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ചേർത്ത് കൊടുക്കുക. പിന്നീട് നിറം മാറി വരുന്ന സമയത്ത് മഞ്ഞൾപൊടി മല്ലിപ്പൊടി പൊടി മുളകുപൊടി എന്നിവ ചേർത്ത് കൊടുക്കുക. ഇത് നന്നായി വാടി വരുന്ന സമയത്ത് തക്കാളി പേസ്റ്റ് ചേർത്ത് കൊടുത്തു നന്നായി ഇളക്കിക്കൊടുക്കുക. പിന്നീട് ചെറുപയർ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.